മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടിയെ വളരെപ്പെട്ടെന്നാണ് മലയാളികള്‍ നെഞ്ചേറ്റിയത്.
മഴവില്‍ മനോരമയിലെ ഭ്രമണം എന്ന സീരിയലിലെ ഹരിത എന്ന കഥാപാത്രമാണ് നടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
ഇങ്ങനെ സീരിയലിന്റെ തിരക്കില്‍ നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ഭ്രമണത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു സ്വാതിയും പ്രതീഷും പ്രണയത്തിലാവുന്നത്. പിന്നീട് ഇവര്‍ രഹസ്യമായി വിവാഹിതരാവുകയായിരുന്നു.
തന്റെ ഇഷ്ടത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നുവെങ്കിലും അനുകൂല പ്രതികരണമായിരുന്നില്ലെന്നും അതിനാലാണ് രഹസ്യമായി വിവാഹം നടത്തിയതെന്നും താരം നേരത്തെ പറഞ്ഞിരുന്നു.
രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
വിവാഹത്തിനു പിന്നാലെ താരത്തിനു നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എത്തിയവര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കിയിരുന്നു.
വിവാഹ സമയത്തുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം മാറിയെന്നും സന്തോഷത്തോടെയാണ് ഇപ്പോള്‍ കഴിയുന്നതെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയവും പഠനവും തുടരുമെന്നും സ്വാതി വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ തന്റെ പുതിയ വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. മറ്റൊന്നുമല്ല താന്‍ അഭിനയിക്കുന്ന പുതിയ പരമ്പരയെ കുറിച്ചാണ് സ്വാതി വെളിപ്പെടുത്തിയിരിക്കുന്നത്.
പുതിയ സീരിയല്‍ നാമം ജപിക്കുന്ന വീടുമായാണ് താന്‍ ഇനി എത്തുന്നതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും പറഞ്ഞെത്തിയിരിക്കുകയാണ് സ്വാതി ഇപ്പോള്‍.
ഇതാണ് പുതിയ പരമ്പര, ഒരുപാട് സന്തോഷത്തോടെ ടൈറ്റില്‍ വീഡിയോ പങ്കുവെക്കുന്നു. എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമാണെന്നുമായിരുന്നു സ്വാതി കുറിച്ചത്. നിരവധി പേരാണ് സ്വാതിക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
ഭര്‍ത്താവ് പ്രതീഷിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കു വെക്കാറുണ്ട്. ഫോട്ടോകളില്‍ പ്രതീഷ് ചിരിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാമറയ്ക്കു മുമ്പില്‍ നിന്ന് അധികം പരിചയമില്ലാത്തതിനാലാണതെന്ന് സ്വാതി പറയുന്നു.