മലയാളത്തിലെ പ്രമുഖ യുവനടിയുടെ കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ട സംഭവം മറനീക്കി പുറത്തുവരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി കുറച്ചുകാലം കൊണ്ട് മലയാളത്തില്‍ വലിയ ഉയരങ്ങളിലെത്തിയിരുന്നു. പിന്നീട് സിനിമയില്‍നിന്ന് വിട്ടുനിന്ന ഇവര്‍ വീണ്ടും ചില ചിത്രങ്ങളില്‍ അഭിനയിക്കാനെത്തിയിരുന്നു. ഇടയ്ക്ക് സ്വര്‍ണക്കടത്ത് കേസിലും നടിയുടെ പേര് പറഞ്ഞുകേട്ടിരുന്നു. നടിയുടെ മുന്‍കാമുകനായ കിരണ്‍ കുമാര്‍ (38) ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടതിന് അറസ്റ്റിലായത്.
തൃപ്പൂണിത്തുറ ഉദയംപേരൂര്‍ എം.എല്‍.എ റോഡ് അംബേദ്കര്‍ ജങ്ഷന് സൗപര്‍ണിക പാര്‍ക്ക് ഏഴാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന കിരണ്‍ കുമാര്‍ നടിയുമായി പ്രണയത്തിലായിരുന്നു. ഒമ്പതു വര്‍ഷം മുമ്പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നടിയുമായി വളരെ അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇരുവരും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഇയാള്‍ ബ്ലാക്ക്മെയിലിംങ് ചെയ്യുന്നതിനായി പകര്‍ത്തിയത്. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതായും ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും നടി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ പിടിയിലാകുന്നത്.
കിരണിന്റെ അറസ്റ്റിനു കാരണമായത് നടിയുടെ രണ്ടാം കാമുകന്റെ കടന്നുവരവാണ്. ഒരു ബിസിനസുകാരനുമായി പ്രണയത്തിലാണ് യുവനടി ഇപ്പോള്‍. ബ്ലാക്മെയ്ലിംഗിന്റെ കാര്യം നടി കാമുകനോട് പറഞ്ഞിരുന്നു. ഇയാളാണ് കേസ് കൊടുക്കാന്‍ നടിയെ ഉപദേശിച്ചത്. 2008ല്‍ പ്രതി നടിയുടെ സുഹൃത്തായിരുന്നപ്പോള്‍ എടുത്തതാണ് ചിത്രങ്ങള്‍. ചിത്രങ്ങള്‍ എടുത്തത് കിരണ്‍കുമാറാണോ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. ഇയാളും നടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. ഇക്കാലയളവിലാണ് അടുത്തിടകും വിധത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്. വിവാഹിതനായിരുന്ന കിരണ്‍കുമാര്‍ ഇക്കാര്യം മറച്ചുവെച്ചാണ് നടിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചത്. പിന്നീട് നോര്‍ത്ത് പൊലീസ് സ്റ്റേഷന് പരിധിയിലെ ഹോട്ടലില്‍ നടിയുടെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി. ഇയാള്‍ വിവാഹിതനാണെന്ന് സുഹൃത്തുകള്‍ വഴി അറിഞ്ഞ നടി സൗഹൃദത്തില്‍നിന്ന് പിന്മാറി. തുടര്‍ന്ന്, ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ഇയാള്‍ 75 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു.