സിനിമയിലൂടെ വന്ന് സീരിയലില്‍ താരമായ അപൂര്‍വം നടിമാരിലൊരാളാണ് വരദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദ.
സീരിയല്‍ നടന് ജിഷിന് മോഹന്‍ ആണ് വരദയുടെ ഭര്‍ത്താവ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജിഷിന് മോഹനും വരദയും.
ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് രണ്ടുപേരും തമ്മില്‍ പ്രണയത്തിലാകുന്നത്.
പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. തങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേ സമയം താന്‍ താമസിച്ചിരുന്ന വീട്ടില്‍ പ്രേതബാധ ഇണ്ടെന്ന് തോന്നിയതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരദ ഇപ്പോള്‍.
വരദയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനവിടെ ഒറ്റയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി.
അടുക്കളയില്‍ നില്ക്കുമ്പോള് ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്ളക്ഷന്‍ കിട്ടും.
പക്ഷെ പോയി നോക്കുമ്പോള്‍ ആരേയും കാണില്ലെന്നാണ് വരദ പറയുന്നത്. രാത്രി മുറിയില്‍ കൊട്ടുന്നത് കേള്‍ക്കാം. പാത്രങ്ങളൊക്കെ താനെ ഇരുന്ന് പൊട്ടും.
കുറച്ചൂടെ കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പോയെന്നും വരദ പറയുന്നു. അതേ സമയം, അടുത്തിടെയാണ് വരദ കൊച്ചിയിലൊരു ഫ്ളാറ്റ് സ്വന്തമാക്കിയത്. ഗൃഹപ്രവേശന ചടങ്ങിന്റെ ഫോട്ടോ താരം പങ്കുവെച്ചിരുന്നു.