സിനിമയില്‍ നിന്ന് സീരിയലിലെത്തി പ്രശസ്തയായ അപൂര്‍വം നടിമാരിലൊരാളാണ് വരദ.
വാസ്തവം എന്ന ചിത്രത്തിലൂടെ പൃഥിരാജിന്റെ സഹോദരിയുടെ വേഷത്തില്‍ വന്ന നടി വിരലിലെണ്ണാവുന്ന സിനിമകളിലാണ് അഭിനയിച്ചത്.
ഇതിന് ശേഷം സ്നേഹക്കൂട് എന്ന സീരീയലിലൂടെ മിനി സ്ക്രീനിലേക്കും ചുവട് വെച്ചു. അമല എന്ന സീരിയലില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് വരദയായിരുന്നു.
ഇടയ്ക്ക് അവതാരികയായും വരദ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.നടന് ജിഷിനെയാണ് വരദ വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും വിവാഹമോചിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ താന്‍ അഭിനയിച്ച സീരിയലിനെക്കുറിച്ച് സംസാരിക്കുകയാണ് വരദ. അമല എന്ന ഹിറ്റ് സീരിയലില്‍ താരത്തിനൊപ്പം അഭിനയിച്ചിരുന്നത് നടന് സാജന് സൂര്യയായിരുന്നു.
ഈ സീരിയലില്‍ അഭിനയിച്ചതിന് ശേഷം സാജനുമായി തനിക്ക് ബന്ധമുണ്ടെന്ന് വരെ റൂമറുകള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നുവെന്ന് വരദ പറയുന്നു.
അമല സീരിയല്‍ ചെയ്തതോടെയാണ് തന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
തന്റെ കരിയറിലെ തന്നെ വലിയ ബ്രേക്കായിരുന്നു ആ സീരിയല്‍ എന്നും എന്നാല്‍ അമല കണ്ട് പലരും താനും സാജന് സൂര്യയും പ്രണയത്തിലാണെന്ന് കരുതിയിരുന്നുവെന്നും വരദ പറയുന്നു.
തങ്ങളെ കുറിച്ച് ഒത്തിരി ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും ഒരിക്കല്‍ സെറ്റില്‍ പോയപ്പോള്‍ സാജന് ചേട്ടന് തന്നോട് സംസാരിക്കാതെ ഒഴിഞ്ഞ് മാറി പോകുന്നത് പോലെ തോന്നിയെന്നും കാര്യം തിരക്കിയപ്പോള്‍ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചുവെന്നും വരദ പറയുന്നു.
ഇനി തന്റെ അടുത്ത് വന്ന് സംസാരിക്കുന്നത് കൂടെ കണ്ടാല്‍ ഗോസിപ്പുകള്‍ ശക്തമാകുമെന്ന് സാജന് ചേട്ടന് പറഞ്ഞു.
ഇത് തനിക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതിയിട്ടാണ് സാജന് ചേട്ടന് മിണ്ടാത്തതെന്ന് പറഞ്ഞുവെന്നും എന്നാല്‍ ഇതൊന്നും കാര്യമാക്കേണ്ടെന്ന് താന്‍ പറഞ്ഞുവെന്നും വരദ പറയുന്നു.