മലയാളം സിനിമാ-സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് വരദ. ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.
സീരിയല്‍ താരമായ ജിഷിന് മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്.
ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് വരദ പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
തന്നെ ഒരു ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട അനുഭവം വരദ തുറന്നു പറയുന്നതിന്റെ പ്രൊമോ വീഡിയോണ് ഇത്തരത്തില്‍ വൈറലാകുന്നത്.
എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത സംഭവങ്ങളില്‍ ഒന്നാണ് എന്നാണ് സംഭവത്തെ കുറിച്ച് വരദ പറയുന്നത്.
നായിക ആയിട്ടുള്ള ആദ്യത്തെ സിനിമയാണ്. ഇന്‍ഡസ്ട്രിയില്‍ എക്സ്പീരിയന്‍സ് ഒന്നുമില്ല.
അവര്‍ ഗേറ്റ് പൂട്ടി അവര്‍ പിന്നെ ഒന്നും പറയുന്നില്ല. അവസാനം ബഹളം വച്ചു ഗെയ്റ്റൊക്കെ ചവിട്ടി തുറന്നു. ഞാനും മമ്മിയും മാത്രമാണ് പെണ്ണുങ്ങളായി ഉള്ളതെന്നും താരം പറയുന്നു.
സിനിമയില്‍ നിന്നുള്ള മോശം അനുഭവം താരം പങ്കുവെക്കുന്നുണ്ട്. എന്ത് ചെയ്താലും ചീത്ത പറയും.
അത് മനപ്പൂര്‍വ്വം ആണെന്നും നമ്മളെ അവരുടെ വഴിയ്ക്ക് വരുത്താനുള്ള ഹരാസ്മെന്റ് ആണെന്നും നമുക്ക് മനസിലാകും എന്നാണ് വരദ പ്രൊമോ വീഡിയോയില്‍ പറയുന്നത്.