മലയാള സീരിയല്‍ ആരാധകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് യമുന. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയല്‍ രംഗത്തെത്തിയതോടെയാണ് താരത്തിന്റെ തലവര മാറിയത്.
നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന അടുത്തിടെയാണ് രണ്ടാമതും വിവാഹം കഴിച്ചത്.
പണമില്ലാതായപ്പോള്‍ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. മുന്‍പ് മറ്റുള്ളവര്‍ പറയുന്നത് കേട്ടായിരുന്നു ജീവിതം. ഇപ്പോള്‍ അങ്ങനെ അല്ലെന്ന് താരം പറയുന്നു.
തന്റെ പെണ്മക്കള്ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റെ വിവാഹമെന്നും താരം പറഞ്ഞിരുന്നു.
2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവന് ആണ് യമുനയുടെ ഭര്‍ത്താവ്.
ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ സിനിമകളിലെ അമ്മ വേഷത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
തന്റെ പത്തൊമ്പതാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി അമ്മ വേഷത്തിലെത്തിയതെന്ന് യമുന പറയുന്നു.
ഉസ്താദ് സിനിമയില്‍ മോഹന്‍ലാലിന്റെ അമ്മയായും മറ്റൊരു ചിത്രത്തില്‍ ദിലീപിന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്.
പലരും തന്നെ കിളവിയെന്ന് വിളിക്കാറുണ്ടെങ്കിലും താന്‍ കിളവിയാണെന്ന് സമ്മതിച്ച് തരുന്നില്ലെന്ന് പറയാറുണ്ടെന്നും എന്നാല്‍ തന്റെ 45-ാമത്തെ വയസ്സിലും താന്‍ ഇങ്ങനെ തന്നെ ഇരിക്കുന്നത് വലിയ കാര്യമാണെന്നും യമുന പറയുന്നു.