സിനിമയിലും മിനിസ്ക്രീനിലും സജീവ സാന്നിദ്ധ്യമാണ് നടി യമുന. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ചന്ദനമഴ എന്ന സീരിയലിലെ മധുമതി എന്ന കഥാപാത്രമാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. ഇങ്ങനെ കലാലോകത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും താരത്തിന്റെ സ്വകാര്യജീവിതം അത്ര സുഖകരമായിരുന്നില്ല.
ഈ അടുത്ത കാലത്താണ് യമുന വിവാഹമോചിതയായത്. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ താരം തുറന്നുപറഞ്ഞിരിക്കുകയാണ്. ചെറുപ്പത്തില്‍ എഞ്ചിനീയറിംഗ് പഠിക്കണമെന്ന ആഗ്രഹിച്ച ആളാണ് യമുന എന്നാല്‍ pwd ജോലിക്കാരനായ അച്ഛന് ബിസിനസ് ചെയ്തു ഉണ്ടാക്കിയ കടങ്ങളും സാമ്പത്തിക ഞെരുക്കവും ആണ് താരത്തിനെ അഭിനയലോകത്തേക്ക് എത്തിച്ചത്. അച്ഛന് വരുത്തിവച്ച വന്‍ കടബാധ്യത വീട് ജപ്തി ചെയ്യുനുള്ളതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു.
തുടര്‍ന്ന് കടബാധ്യതയില്‍ നിന്ന് കരകയറാന്‍ അഭിനയ രംഗത്തിറങ്ങുകയായിരുന്നു യമുന. പഠിക്കുന്ന കാലത്തേ ഡാന്‍സില്‍ സജീമമായിരുന്ന താരം മധുമോഹന് സംവിധാനം ചെയ്ത ബഷീര്‍ കഥകളിലൂടെയാണ് മിനിസ്ക്രീനില്‍ എത്തുന്നത്. വീടിനടുത്തു താമസിച്ച ടോം ജേക്കബ് ആണ് യമുനയെ മധുമോഹന് പരിചയപെടുത്തി കൊടുത്ത് .
ബഷീര്‍ കഥകളില്‍ ബാല്യകാല സഖി ഉള്‍പ്പടെ യമുന നായികയായി . പിന്നീട് കാവാലം നാരായണപ്പണിക്കരുടെ പുനര്‍ജനി എന്ന ടെലിഫിലിമില്‍ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളില്‍ നാല് വര്‍ഷത്തോളം നായികയായി വിവിധ വേഷങ്ങള്‍ അണിഞ്ഞു അമ്പതിലധികം സീരിയലുകളും നാല്പതിലധികം സിനിമയിലും വേഷമിട്ടു. അഭിനയ ജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങള്‍ എല്ലാം വീട്ടിയത്. അതിനുശേഷം വീട് മോടിപിടിക്കുവാനും അനുജത്തിയുടെ വിവാഹം നടത്താനുമെല്ലാം യമുന തന്നെ മുന്‍കൈയെടുത്തു.
എല്ലാത്തിനും ശേഷം മാത്രമാണ് യമുന സ്വന്തം വിവാഹത്തെ കുറിച്ചുപോലും ചിന്തിച്ചത്. എസ് പി മഗേഷ് ആണ് ഭര്‍ത്താവ്. വീട്ടുകാര്‍ പറഞ്ഞു ഉറപ്പിച്ച വിവാഹമായിരുന്നു, വിവാഹത്തിന് ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് യമുന വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നത്.
കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായിരുന്നു ഈ ഇടവേള. ആമി,അഷ്മി എന്നിവരാണ് മക്കള്‍. എന്നാല്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് സിനിമ സീരിയല്‍ സംവിധായകനായ മഗേഷില് നിന്നും യമുന വിവാഹ മോചനം നേടി.
മാനസികമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ് പിരിഞത് എന്ന് യമുന പറഞ്ഞു. മൂത്ത മകളാണ് അച്ഛനോടും അമ്മയോടും പിരിയണമെന്ന് ആവശ്യപ്പെട്ടത്. രണ്ടാളും ഇനിയും ഒന്നിച്ചു നിന്നാല്‍ ആര്‍്ക്കും സന്തോഷം ഉണ്ടാവില്ലെന്ന് മകള്‍ പറയുന്നു. വിവാഹമോചനം നേടി പിരിഞ്ഞെങ്കിലും മക്കളുടെ കാര്യം നോക്കുന്നത് മഗേഷാണ്.