മലയാളം സീരിയല് പ്രേക്ഷകരുടെ പ്രിയതാരമാണ് യമുന. നിരവധി സിനിമകളില് ചെറിയ വേഷങ്ങള് ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലില് കൂടിയാണ് യമുന പ്രേക്ഷകരുടെ മനസ്സില് കൂടുകൂട്ടുന്നത്.
പരമ്പരയില് മധുമിത എന്ന പാവം അമ്മയെ ആണ് യമുന അവതരിപ്പിച്ചത്. അതേ സമയം നേരത്തെ മീശ മാധവന് ഉള്പ്പെടെയുള്ള നിരവധി സിനിമകളില് അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില് ആണ് നടിയെ കൂടുതലും കണ്ടത്.
നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്.
പെണ്മക്കളുടെ പൂര്ണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയില് സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മാവേലി ദേവനാണ് യമുനയുടെ ഭര്ത്താവ്.
ഇപ്പോഴിതാ സിനിമയിലെ മോശം സമീപനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് യമുന. അവസരങ്ങള് കിട്ടാന് അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറയുന്നതൊക്കെ ശരിയാണ്.
നേരിട്ടും അല്ലാതെയും ഇങ്ങനെ ചോദിക്കുന്നവരുണ്ട് എന്നാണ് യമുനയുടെ വെളിപ്പെടുത്തല്. ഒരു ചാനലിന് നല്കിയ അഭിമുഖത്തില് ആയിരുന്നു നടിയുടെ തുറന്നു പറച്ചില്.
നടിയുടെ വാക്കുകള് ഇങ്ങനെ… അവസരങ്ങള് കിട്ടാന് അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറയുന്നതൊക്കെ ശരിയാണ്. നേരിട്ടും അല്ലാതെയും ഇങ്ങനെ ചോദിക്കുന്നവര് ഉണ്ട്.
തല്ല് കിട്ടുമോന്ന് പേടിച്ചിട്ടാവും ഇപ്പോള് തന്നോട് ആരും ചോദിക്കാറില്ല. പക്ഷേ പണ്ട് നേരിട്ട് ചോദിക്കാതെ വളഞ്ഞ വഴിയിലൂടെ ചോദ്യവുമായി വരുന്നവരെ ഒക്കെ എനിക്ക് മനസിലാകുമായിരുന്നു.
ഞാന് മനസിലാക്കിയിടത്തോളം സിനിമാ ഇന്ഡസ്ട്രിയില് മാത്രമല്ല, എല്ലാ ഇന്ഡസ്ട്രികളിലും ഇതൊക്കെ ഉണ്ടാവും.
മറ്റ് മേഖലയിലുളള തന്റെ സുഹൃത്തുക്കളില് പലരും പേഴ്സണല് കാര്യങ്ങള് പറയുന്നതിനൊപ്പം ഇത്തരം അനുഭവം പറഞ്ഞിട്ടുണ്ട്.
സിനിമയായത് കൊണ്ട് അത് വലിയ രീതിയില് ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത. എന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാന് പറ്റുന്ന ഇന്ഡസ്ട്രിയാണ് സിനിമ.
കാമറയുടെ മുന്നിലാണ് ജോലി ചെയ്യുന്നത് അതിന് ചുറ്റും ഒത്തിരി ആളുകളുമുണ്ട്.അവരുടെയൊക്കെ മുന്നില് വന്നിട്ട് തന്നെ പീഡിപ്പിക്കാന് നോക്കി എന്നത് നടക്കുന്ന കാര്യമാണോ?
ഓഫ് കാമറയിലോ ഇരുട്ടത്തോ നടക്കുന്ന പ്രശ്നങ്ങളില് സിനിമാക്കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഒരാള് ചായയോ കാപ്പിയോ കുടിക്കാന് വിളിച്ചാല് പോകണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ് എന്നും യമുന പറയുന്നു.