കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ദിലീപിനെ തിരിച്ചെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കികൊണ്ട് ആക്രമണത്തിനിരയായ നടി ഉള്‍പ്പെടെ നാല് വനിതകള്‍ അമ്മയില്‍ നിന്ന് രാജി വച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം, കേരളത്തിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലുള്ള നിരവധിയാളുകള്‍ അമ്മയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയുണ്ടായി. നിരവധിയാളുകള്‍ ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലുമൊക്കെയായി പരസ്പരം പോരടിയും തര്‍ക്കങ്ങളും നടത്തി.
എന്നാല്‍, തങ്ങള്‍ തിരികൊളുത്തിവിട്ട വിവാദം കത്തിക്കയറിക്കൊണ്ടിരിക്കുമ്പോള് അമേരിക്കയില്‍ പോയി അടിച്ചുപൊളിക്കുകയാണ് നടിമാര്‍ എന്നാണറിയുന്നത്. ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവച്ചു പുറത്ത് പോയപ്പോള്‍ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മയില്‍ നിന്നുകൊണ്ടു തന്നെ ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള അവസരം ചോദിച്ചിട്ടുമുണ്ടായിരുന്നു.
ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ വിവാദങ്ങളില്‍ നിന്ന് താല്കാലികമായി ഇടവേളയെടുത്ത് അമേരിക്കന്‍ യാത്രയിലാണ് റിമയും പാര്‍വതിയും ഗീതുവും മഞ്ജുവും. വിവിധ സ്ഥലങ്ങളിലെ ഷോകള്‍ക്ക് വേണ്ടിയാണേ്രത ഇവരുടെ യാത്ര. എല്ലാവര്‍ക്കുമൊപ്പം പൂര്‍ണിമ ഇന്ദ്രജിത്തുമുണ്ട്.
ദിലീപിനെ തിരിച്ചെടുത്ത വിവാദത്തില്‍ മഞ്ജു പ്രതികരിക്കാത്തതില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പുതിയ സിനിമകള്‍ റിലീസാകാനുള്ളത് കൊണ്ട് അമ്മയില്‍ നിന്ന് നടി രാജിവെക്കില്ലെന്നാണ് നടിക്കെതിരായ ആരോപണം. പാര്‍വതിയുടെയും സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ഇപ്പോള്‍ കേരളത്തില്‍ രണ്ട് സംഘടനകളുടെയും പേരില്‍ ആളുകള്‍ തമ്മിലടിക്കുമ്പോള്‍ നടിമാര്‍ ഒന്നുമറിയാത്തതു പോലെ അമേരിക്കയില്‍ അടിച്ചുപൊളിക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.