ക്ലാസ്മേറ്റ്സ് എന്ന സിനിമയിൽ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് രാധിക. വിവാഹത്തോടെസിനിമയില്നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിയില്‍ സെറ്റിലാണ്.
ഏറെനാളുകൾക്കുശേഷം വാര്യർ ചിത്രം ആയിഷയിലൂടെ സിനിമയിലേക്ക് മടങ്ങിവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.
ഒറിജിനൽ കടുവയുടെ ദേഹത്തു തല ചായ്ച്ചു കിടക്കുന്ന രാധികയാണിപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇൻസ്റ്റഗ്രാം പേജിലാണ് രാധിക ഈ ചിത്രവുമായി എത്തിയത്.
പടം കണ്ടതും ‘എന്റെ പൊന്നോ’ എന്ന് പറഞ്ഞ് തലയിൽ കൈവച്ച് കമന്റ് ചെയ്തവരുമുണ്ട്. നീണ്ട ഉറക്കവും ഒരു നല്ല പൊട്ടിച്ചിരിയും എന്തിനും പരിഹാരമാണ് എന്നാണ് ക്യാപ്ഷൻ.
സ്ഥലം നമ്മുടെ നാടല്ല, തായ്ലൻഡ് ആണ്. ഇവിടുത്തെ ടൈഗർ പാർക്കിൽ വളരെ എളുപ്പം ഇടപഴകാൻ പറ്റുന്നവിധം പരിശീലനം ലഭിച്ച കടുവയുണ്ട്. ഇങ്ങോട്ടു യാത്ര ചെയ്യുന്നവർ എല്ലാരും കടുവയുടെ കൂടെ പോസ് ചെയ്യുന്ന ഒരു ചിത്രവുമായേ മടങ്ങൂ. കടുവ ഉപദ്രവകാരിയല്ല.