ഇടവേള മലയാളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നു. മലയാളത്തില്‍ മനഃപൂര്‍വം ബ്രേക്ക് എടുത്തതാണ്.
നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നി. ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.
ഉര്‍വശി ചേച്ചിയുടെ കൂടെ അഭിനയിക്കുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അവരുടെ അഭിനയം കണ്ടു പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്.
ഒത്തിരി കാര്യങ്ങള്‍ അവരില്‍നിന്ന് എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സിംപ്ലസ്റ്റ് ആയ നടനാണ് ഇന്ദ്രന്‍സ് ചേട്ടന്.
പാലക്കാട് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒട്ടേറെപ്പേര്‍ ഷൂട്ടിംഗ് കാണാന്‍ എത്തിയിരുന്നു. ഇന്ദ്രന്‍സ് ചേട്ടനും അവരിലൊരാളായി പെട്ടെന്നു മാറി. അദ്ദേഹം കഥാപാത്രമാകുന്നതും അങ്ങനെതന്നെയാണ്.
-സനുഷ