അദാ ശര്‍മയോട് പരസ്യമായി തന്നെ ചുംബിക്കണമെന്ന് യുവാവ്; യുവാവ് പറഞ്ഞ കാരണം കേട്ടാല്‍ കണ്ണു തള്ളും; നടിയുടെ വക ചുട്ടമറുപടിയും…

പല നടിമാരും പൊതുസ്ഥലത്ത് അപമാനത്തിനിരയാകാറുണ്ട്. നടി അദാ ശര്‍മയ്ക്കും അടുത്തിടെ വളരെ മോശം അനുഭവം ഉണ്ടായി. മുംബൈ വിമാനത്താവളത്തില്‍വച്ചാണ് നടിയോട് 30 വയസ്സുകാരനായ യുവാവ് മോശമായി പെരുമാറിയത്. തന്നെ പരസ്യമായി ചുംബിക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. പറ്റില്ലെന്നു പറഞ്ഞ തന്നോട് യുവാവ് ക്ഷോഭിക്കുകയും ചെയ്തതായി ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ പറഞ്ഞു.

”വിവാഹിതനായ മുപ്പതുകാരന്‍ പൊതുസ്ഥലത്തുവച്ച് അയാളെ ചുംബിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയായിരുന്നു. അയാളുടെ ധിക്കാരമായ പ്രവൃത്തിയില്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ ചോദിച്ചത് എന്നെ അതിശയപ്പെടുത്തി, എന്തുകൊണ്ട്? കമാന്‍ഡോ 2 ചിത്രത്തില്‍ ചുംബിച്ചില്ലേ? ഹാര്‍ട്ട് അറ്റാക്ക് ചിത്രത്തില്‍ മണിക്കൂറോളം ചുംബിച്ചില്ലേ? എന്നെ നിങ്ങളുടെ സഹോദരനായോ അച്ഛനായോ കാണൂ. അതിലെന്താണ് വലിയ കാര്യം? എന്റെ കവിളില്‍ ഉമ്മ വയ്ക്കാനാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടത്”അദാ ശര്‍മ പറയുന്നു.

എന്നാല്‍ നടി ഈ ആവശ്യത്തോട് മുഖം തിരിച്ചതോടെ യുവാവ് നടിയ്‌ക്കെതിരേ അപകീര്‍ത്തികരമായി ട്വീറ്റ് ചെയ്യുകയും ചെയ്തു. യുവാവിനെ പിന്തുണച്ച് ചിലര്‍ രംഗത്തെത്തി എന്നതാണ് രസകരമായ മറ്റൊരു വസ്തുത. അദാ ശര്‍മയെ ചിലര്‍ പുരുഷ വിരോധി എന്നു വിളിക്കുകയും ചെയ്തു. അധിക്ഷേപങ്ങള്‍ കണ്ട് സഹികെട്ടതോടെ യുവാവിന് അദാശര്‍മ ട്വിറ്ററിലൂടെ തന്നെ വായടപ്പിക്കുന്ന മറുപടിയും നല്‍കി.

ഒരു ചുംബനം എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയ കാര്യമല്ല. പക്ഷേ അത് വലിയ കാര്യമാണോ ചെറിയ കാര്യമാണോ എന്നു തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ്. ആരെയാണ് ചുംബിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. എന്നെ ആദ്യമായി കാണുന്ന ഒരു യുവാവ് അയാളുടെ ശരീരത്തിന്റെ ഏതു ഭാഗത്തിലുമാവട്ടെ എന്നോട് തുടര്‍ച്ചയായി ചുംബനം ആവശ്യപ്പെട്ടാല്‍ അവനെ തല്ലുകയോ ചവിട്ടുകയോ ആണ് വേണ്ടത്. നിങ്ങളുടെ ശരീരത്തിലെ അവയവത്തിന് കേടുപാടുകള്‍ പറ്റാത്തത് നിങ്ങളുടെ ഭാഗ്യം കൊണ്ടാണ് കമാന്‍ഡോ 2 വില്‍ ഭാവന റെഡ്ഡി എന്ന കഥാപാത്രം പൊതു സ്ഥലത്ത് വച്ച് ചുംബിക്കുന്നുണ്ട്. ഹാര്‍ട്ട് അറ്റാക്കില്‍ ഹയാത്തി ചുംബിക്കുന്നുണ്ട്. പക്ഷേ ഞാന്‍ അവരൊന്നുമല്ല, ആദ ശര്‍മയാണ്. എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടിയാണ് ഞാനത് ചെയ്തത്. യഥാര്‍ഥ ജീവിതത്തില്‍ എന്റെ പ്രതികരണവും വസ്ത്രധാരണവും ജീവിതരീതിയും വ്യത്യസ്തമാണ്. ഞാന്‍ പുരുഷ വിരോധിയല്ല. എന്റെ അച്ഛന്‍, മുത്തച്ഛന്‍, സുഹൃത്തുക്കള്‍, സംവിധായകര്‍, കൂടെ അഭിനയിച്ച നടന്മാര്‍ തുടങ്ങി അദ്ഭുതകരമായ ചില പുരുഷന്മാര്‍ എന്റെ ജീവിതത്തിലുമുണ്ട്‌.അദ പറയുന്നു…

Related posts