എടക്കാട് : വർഷങ്ങളുടെ പഴക്കം ചെന്ന എടക്കാട് റയിൽവേ സ്റ്റേഷനിൽ ട്രെയിൻ സർവ്വീസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂർ കോയമ്പത്തൂർ, കോഴിക്കോട് കണ്ണൂർ, മംഗളൂരു കോഴിക്കോട് തുടങ്ങി പാസഞ്ചർ വണ്ടികൾ മാത്രം ആണ് ഇവിടെ നിർത്തുന്നത്.
കണ്ണൂർ കോപ്പറേഷനിൽ ഉൾപ്പെട്ട എടക്കാട് ,മുഴപ്പിലങ്ങാട് പഞ്ചായത്ത്, കടമ്പൂർ പഞ്ചായത്ത്, പെരളശ്ശേരി പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരകണക്കിനാളുകൾക്കാണ് എടക്കാട് റയിൽവേ സ്റ്റേഷനിൽ ഭൂരിഭാഗം ട്രെയിനുകൾ സ്റ്റോപ്പ് അനുവദിച്ചാൽ ഗുണകരമാകുക. റെയിൽവേ ഡിവിഷൻപാസഞ്ചഴ്സ് അസോസിയേഷനും നിരവധി സംഘടന കളും ബന്ധപെട്ട ഡിപാർട്ട്മെന്റിനും ജനപ്രതിനികൾക്കും ഇതു സംബന്ധിച്ച് നിവേദനങ്ങൾ സമർപ്പിച്ചു കൊണ്ടിരിക്കുന്നതിന് തന്നെ വർഷങ്ങളുടെ പഴക്കമായി.
എന്നാൽ ഇന്ന് വരെ ജനങ്ങളുടെ പരാതിക്കും പ്രതിഷേധത്തിനും തീരുമാനം ഉണ്ടാക്കാൻ ബന്ധപെട്ടവർക്ക് കഴിയുന്നില്ല .ലോക ഭൂപടങ്ങളിൽ ശ്രദ്ധേയമായ മുഴപ്പിലങ്ങാട് ബീച്ചു പോലും എടക്കാട് റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരുവിളിപാടഅകലമേ ഉള്ളൂ എന്നിരിക്കെ എടക്കാട് റയിൽവേ സ്റ്റേഷനിൽ എന്താണ് ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാതത് എന്നത് വിചിത്രമായി കേൾക്കുന്നവർക്കും കാണുന്നവർക്കും തോന്നാം എന്നാൽ ഉത്തരവാദപെട്ടവരുടെ നിഷ്ക്രീയം തന്നെയാണ് ട്രെയിൻ സ്റ്റോപ്പ് എന്ന ജനങ്ങളുടെ സ്വപ്നം നീളാൻ കാരണമെന്ന്സാമൂഹിക പ്രവർത്തകനായ സുജൻ കടമ്പൂർ കുററപ്പെടുത്തി.
വിശാലമായ റയിവേസ്ഥലം ഉണ്ട് എടക്കാട് റയിൽവേ സ്റ്റേഷന്.എങ്കിലുംഈ റയിൽവേ സ്റ്റേഷനിൽ ആകെ ഉള്ള ട്രെയിൻ സർവ്വീസ് മുഴപ്പിലങ്ങാട് എഫ് സി ഐ ഗോടോണിലേക്കായുള്ള സാധനങ്ങൾ ഗുഡ്സ് ട്രെയിനിൽ കൊണ്ടുവരുന്നതും ര ഓരോ ലോക്കൽ ട്രെയിൻസർവ്വീസുകൾ നിറുത്തുന്ന തൊഴിച്ചാൽ ബാക്കി സർവ്വീസുകൾക്ക് കടന്നു പോകാൻ വെറും റയിൽവേട്രാക്ക് മാത്രമാകുകയാണ് ഈ സ്റ്റേഷൻ.
കണ്ണൂർ റയിൽവേ സ്റ്റേഷൻ വിട്ട് കഴിഞ്ഞാൽ വടക്കോട്ടുള്ള ഓരോ റയിൽവേ സ്റ്റേഷനുകളിൽ നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതും അനുവദിപ്പിച്ചതും ഉദ്യോഗസ്ഥരും ജനപ്രതിനിഥികളുമെല്ലാതെ മറ്റാരുമല്ല എന്നാൽ എടക്കാടിനോട് മാത്രം എന്തേ ഇത്ര അവഗണന എന്ന ചോദ്യത്തിന് പ്രസക്തി ഏറുകയാണ്. മട്ടന്നൂർ മൂർഖൻ പറമ്പ് വിമാനതാവളത്തിൽ നിന്ന് വിമാനംപറക്കാൻ ശേഷിച്ച മാസമേ ഇനി വേണ്ടതുള്ളൂ അതുകൊണ്ടെങ്കിലും എടക്കാട് സ്റ്റേഷനിൽ ട്രെയിൻ സ്റ്റോപ്പനുവദിച്ചാൽ വലിയൊരു ജനവിഭാഗത്തിന് വലിയതോതിൽ ഗുണപ്രദമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.