അ​ദാ​നി​യെ ഞെ​ട്ടി​ച്ച ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച്ച് പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്നു

കാ​ലി​ഫോ​ർ​ണി​യ: അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രേ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച്ച് പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്നു. സ്ഥാ​പ​ക​നാ​യ നേ​റ്റ് ആ​ൻ​ഡേ​ഴ്സ​ൺ​ത​ന്നെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക​യാ​ണെ​ന്നും അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്തു​വ​ന്ന​ത്.

പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം താ​ൻ മു​ൻ​പേ എ​ടു​ത്ത​താ​ണെ​ന്നും ചി​ല സാ​മ്രാ​ജ്യ​ങ്ങ​ളെ ഉ​ല​ച്ചു​കൊ​ണ്ടാ​ണ് മ​ട​ക്ക​മെ​ന്നും ആ​ശ​യ​ങ്ങ​ളും പ്രോ​ജ​ക്ടു​ക​ളും എ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും ആ​ൻ​ഡേ​ഴ്സ​ൺ പ​റ​യു​ന്നു.

അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​ട​ലാ​സ് ക​മ്പ​നി വ​ഴി 100 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം കൂ​ട്ടി​ച്ചേ​ർ​ത്ത് ഓ​ഹ​രി​യി​ൽ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്ന് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

Related posts

Leave a Comment