റിലീസായിട്ടും അഡാര്‍ ലവിനെ ദൗര്‍ഭാഗ്യം പിന്തുടരുന്നു! ഒമര്‍ ലുലു ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു; നിര്‍മാതാക്കള്‍ക്ക് പാരയായി വീണ്ടും തമിഴ് റോക്കേഴ്‌സ്

ടീസറും ട്രെയിലറും ഗാനങ്ങളുമെല്ലാം പുറത്തു വിട്ടിരുന്ന സമയത്ത് തങ്ങളെ പിന്തുടര്‍ന്നിരുന്ന അതേ ദൗര്‍ഭാഗ്യമാണ് അഡാര്‍ ലവ് ടീമിനെ ഇപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഒമര്‍ ലുലു ചിത്രമായ അഡാര്‍ ലവ് എന്ന ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സിനിമാമേഖലയ്ക്ക് കടുത്ത ഭീഷണിയായി ഉയര്‍ന്നു വന്നിരിക്കുന്ന തമിള്‍റോക്കേഴ്സ് ആണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിരിക്കുന്നത്െന്നാമലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ഒരു അഡാര്‍ ലവ് പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു ചെറിയ ഭാഗം സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചതിലൂടെയാണ് അഡാര്‍ ലവ് ജനശ്രദ്ധ നേടുന്നത്. കണ്ണു ചിമ്മലിലൂടെ പ്രിയ വാര്യര്‍ ഇന്ത്യയൊട്ടാകെ ആരാധകരെ നേടുകയും ബോളിവുഡില്‍ എത്തുകയും ചെയ്തു. പ്രിയ വാര്യര്‍ക്ക് പുറമെ റോഷന്‍, നൂറിന്‍ ഷെരീഫ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

കൗമരപ്രായത്തിലുള്ള കുട്ടികളുടെ കഥ പറയുന്ന ഒരു അഡാര്‍ ലവ് സമ്മിശ്ര പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പുറത്തിറങ്ങിയ ധാരാളം ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

Related posts