ഒന്നോ രണ്ടോ സീനുകളിലെ അഭിനയത്തിലൂടെ ലോകം മുഴുവനും ആരാധകരെ ഉണ്ടാക്കിയിരിക്കുകയാണ് ഒരു അഡാര്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ നടി പ്രിയ. പ്രിയയെ സംബന്ധിച്ചുള്ള ഓരോ ചെറിയ കാര്യങ്ങളും വാര്ത്തായായിക്കൊണ്ടുമിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും വീഡിയോയോ വാര്‍ത്തകളോ പുറത്തെത്തുന്നത് കാത്തിരിക്കുകയുമാണ് ആരാധകര്‍.
ഇപ്പോഴിതാ പ്രിയയുടെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കികൊണ്ട് അഡാര്‍ ലവിന്റെ ലൊക്കേഷനില്‍ നിന്ന് പുതിയൊരു വീഡിയോ പുറത്തുവന്നിരിക്കുന്നു. സിനിമയിലെ മറ്റൊരു അഭിനേത്രിയായ നൂറിന് ലൊക്കേഷനിലെ മുഴുവന്‍ താരങ്ങളെയും വച്ചുനടത്തുന്ന ഒരു ഇന്‍ര്‍വ്യൂ എന്ന രീതിയിലാണ് ഈ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. ഏതായാലും ലൊക്കേഷന്‍ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ട്രെന്ഡിംഗിലാണിപ്പോള്.