പ്രമുഖ ഫാര്മസ്യൂട്ടിക്കല് കമ്പനിയായ സെറം ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപകന് അധാര് പൂനെവാലെയുടെ പേരില് കമ്പനിയില് നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് ഓണ്ലൈന് തട്ടിപ്പുസംഘം.
പണം കൈമാറാന് നിര്ദേശം നല്കി അധാര് പൂനവാലയുടേതെന്ന പേരില് കമ്പനി ഡയറക്ടര് സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ് സന്ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു.
പൂനവാല തന്നെയാണ് സന്ദേശം അയച്ചതെന്ന് കരുതി ഉടന് പണം ട്രാന്സ്ഫര് ചെയ്യാന് നിര്ദേശിച്ച് ദേശ്പാണ്ഡെ ഫിനാന്സ് വിഭാഗത്തിന് സന്ദേശം ഫോര്വേഡ് ചെയ്തു.
ഇതനുസരിച്ച് ഫിനാന്സ് വിഭാഗം പണം കൈമാറുകയും ചെയ്തു. 1.01 കോടി രൂപയാണ് ഇതനുസരിച്ച് തവണകളായി കൈമാറിയത്.
എന്നാല് പിന്നീടാണ് സിഇഒ അത്തരത്തിലുള്ള സന്ദേശങ്ങള് ഒന്നും അയച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര് തിരിച്ചറിഞ്ഞത്. തുടര്ന്ന് തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പൂന പൊലീസില് പരാതി നല്കുകയായിരുന്നു.
ഐടി നിയമത്തിലെ വകുപ്പുകള് പ്രകാരം വഞ്ചനാക്കുറ്റത്തിന് എഫ്ഐആര് രജിസ്റ്റര് ചെയ്തതായി പൂന പോലീസ് ഉദ്യോഗസ്ഥര് പറഞ്ഞു.