അമേരിക്കയിലെ പെൻസിൽവാനിയയിൽ അന്പത് അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന മഹോയിംഗ് റിവർ ബ്രിഡ്ജിനു മുകളിൽ രണ്ട് ആടുകൾ കയറി പറ്റിയതിന്റെ രഹസ്യമറിയാതെ പകച്ചു നിൽക്കുകയാണ് സംഭവമറിഞ്ഞ ഏവരും. രണ്ട് ആടുകളും സമീപത്തെ ഒരു ഫാമിൽ നിന്നും രക്ഷപെട്ടവയാണ്.
പാലത്തിൽ നിർമിച്ചിരിക്കുന്ന എട്ട് അടി നീളമുള്ള ഒരു ബീമിലാണ് രണ്ട് ആടുകളും ഇരിപ്പുറപ്പിച്ചത്. ഈ ആടുകളെ കണ്ടെത്തിയതിനെ തുടർന്ന് സ്ഥലത്തെ പോലീസുദ്യോഗസ്ഥരും ഹൈവെ ടോൾ അതോറിറ്റി അധികൃതരും ട്രാൻസ്പോർട്ട് ഡിപ്പാർട്ടുമെന്റും സംയുക്തമായി ചേർന്ന് ക്രെയിൻ ഉപയോഗിച്ച് രണ്ട് ആടുകളെയും സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.