ദുബായ്: അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഗ്രൗണ്ടിൽ വഴക്കിട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനും എതിരേ ഐസിസി നടപടി.
സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഒരു ഡീമെരിറ്റ് പോയിന്റും ചുമത്തി. ഹെഡിന് താക്കീതും ഒരു ഡീമെരിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.
മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ 140 റണ്‍സ് നേടിയ ഹെഡിനെ ക്ലീൻബൗൾഡാക്കിയ സിറാജ് ഓസ്ട്രേലിയൻ ഡ്രസിംഗ് റൂം കാണിച്ച് ആംഗ്യം കാണിച്ചു. ഇതിനു വാക്കുകൾകൊണ്ട് ഹെഡ് മറുപടിയും നല്കി. എന്നാൽ നന്നായി പന്തെറിഞ്ഞുവെന്നാണു താൻ പറഞ്ഞതെന്നാണ് ഹെഡിന്റെ വാദം. ഇത് കള്ളമാണെന്നാണ് സിറാജ് പറഞ്ഞത്.
“നന്നായി പന്തെറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതു നുണയാണ്. എന്റെ ആഘോഷത്തിനു പിന്നാലെയാണ് ട്രാവിസ് ഹെഡ് എന്നെ അപമാനിച്ചത്. നിങ്ങൾക്ക് അത് ടിവിയിൽ കാണാൻ സാധിക്കും.”- സിറാജ് പറഞ്ഞു.