ശുദ്ധവായു ലഭിക്കുവാൻ ടേക്ക് ഓഫിനു തൊട്ടുമുന്പ് യാത്രക്കാരൻ വിമാനത്തിന്റെ വാതിൽ തുറന്നു. അസഹനീയമായ ചൂടായതിനാലാണ് താൻ വാതിൽ തുറന്നതെന്നാണ് അധികൃതരോട് ഇയാൾ വിശദീകരണം നൽകിയത്. ചൈനയില മിയാൻയാംഗ് നാൻജിയോ വിമാനത്താവളത്തിലാണ് ഏവരെയും അന്പരപ്പിച്ച സംഭവം നടന്നത്.
ചെൻ എന്നു പേരുള്ള ഇരുപത്തിയഞ്ചു വയസുകാരനാണ് വാതിൽ തുറന്നത്. അമിതമായ ചൂടെടുത്തതിനാൽ അൽപം ശുദ്ധവായു ലഭിക്കുവാനാണ് താൻ ഒരു വാതിലിൽ പിടിച്ചതെന്നും എന്നാൽ അത് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ ആയിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെൻ പതിനഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആണ്. മാത്രമല്ല വിമാനത്തിനുണ്ടായ കേടുപാടിനുള്ള നഷ്ടപരിഹാരമായി അദ്ദേഹത്തിന്റെ പക്കൽ നിന്നും 70,000 യെൻ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.