തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഇല്ലന്ന് എഡിജിപി എം. ആർ. അജിത് കുമാറിന്റെ റിപ്പോർട്ട്. അന്നത്തെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകന് വീഴ്ച ഉണ്ടയെന്നും റിപ്പോർട്ടിൽ പരാമർശം.
പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പരിചയക്കുറവ് വീഴ്ചയ്ക്കിടയാക്കിയെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.
അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ അന്വേഷണ റിപ്പോർട്ട് എഡിജിപി എം. ആര്. അജിത് കുമാർ ഇന്നലെ ഡിജിപിക്ക് കൈമാറിയത്.