കളമശേരി: എഡിജിപി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി പണം തട്ടാൻ ശ്രമം.
കളമശേരി സ്വദേശി അഡ്വ. ജിയാസ് ജമാൽ ആണു സൈബർ ക്രൈം പോലീസിനു പരാതി നൽകിയത്.
എഡിജിപിയുടെ പടം സഹിതമാണു ഫേസ്ബുക്ക് പേജുണ്ടാക്കിയത്.
ഈ പേജിൽ ചേർന്ന ജിയാസിനോടു സുഹൃത്തിനുവേണ്ടി 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണമയയ്ക്കാൻ 9675360325 എന്ന നമ്പറും അയച്ചുകൊടുത്തു.
ഫേസ് ബുക്ക് പേജ് വ്യാജമാണെന്നു മനസിലാക്കിയ ജിയാസ് എഡിജിപിയുടെ പേരിൽ നേരിട്ടു പണം അയച്ചുകൊടുക്കാമെന്നു മെസേജ് അയച്ചു. ഇതോടെ പണം ആവശ്യപ്പെട്ടയാൾ സ്വയം ഒഴിഞ്ഞു പോകുകയായിരുന്നെന്നു ജിയാസ് പറഞ്ഞു.