കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദിയെന്ന് എഡിജിപി എം.ആര്.അജിത് കുമാര്‍.
സാക്കിര്‍ നായ്ക്ക്, ഇസ്രാര്‍ അഹമ്മദ് തുടങ്ങിയ ആളുകളുടെ വീഡിയോകള്‍ പ്രതി നിരന്തരം കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഷാറൂഖ് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെയുളള അന്വേഷണത്തില്‍ വ്യക്തമായി. അക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കേരളത്തിലെത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമം നടത്തിയത്.
പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പ്രതിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിക്കെതിരെയുള്ള ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായും സഹകരിച്ചാണ് അന്വേഷണം നടത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
ഷാറൂഖ് നാഷണല്‍ ഓപ്പണ്‍ സ്കൂളില്‍ പഠിച്ച ആളാണ്. പ്ലസ് ടു വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.