ആധാറും സൂരക്ഷിതമല്ല! ഓണ്‍ലൈനില്‍ ആധാറിന് പൂട്ടിടേണ്ടതെങ്ങനെയെന്ന് മനസിലാക്കാം, വീഡിയോയിലൂടെ!

sവിരലടയാളവും കണ്ണിലെ കൃഷ്ണമണിയും അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് ഓരോ പൗരനും ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ളത്. ഏതെങ്കിലും കാരണവശാല്‍ ഈ ബയോമെട്രിക് വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനിടയായാല്‍ നമ്മുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ മുഴുവന്‍ അവര്‍ക്ക് ലഭ്യമാകും. ഉദാഹരണത്തിന് ആധാര്‍ നല്‍കി മൊബൈല്‍ കണക്ഷന്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ വിരലടയാളം നല്‍കിയാല്‍ ആധാറിലെ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ക്ക് ലഭ്യമാകും.

ഇത്തരം വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകേളറെയാണ്്. നമ്മുടെ അനുമതിയില്ലാതെ ആധാറിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇപ്പോള്‍ ലഭ്യമാണ്. തങ്ങളുടെ അനുവാദമോ അറിവോ കൂടാതെ ആധാറിലെ വിവരങ്ങള്‍ ഉപയോഗിച്ചതായുള്ള പരാതികള്‍ പല ഭാഗത്ത് നിന്നും കിട്ടിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഇപ്പോള്‍ എല്ലാ ഇടപാടുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ആധാറിന് ഓണ്‍ലൈനില്‍ ലോക്കിടേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നു വരുന്നത്.

യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറുകയാണ് ലോക്കിടുന്നതിനായി ആദ്യം ചെയ്യേണ്ടത്. ഈ വെബ്‌സൈറ്റില്‍ ചോദിച്ചിരിക്കുന്ന സ്ഥലത്ത് നമ്മുടെ 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം. ആധാര്‍കാര്‍ഡ് നമ്പറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് രേഖപ്പെടുത്തുക. ഇതിനു ശേഷം ജനറേറ്റ് ഒടിപി എന്ന് കാണിക്കുന്ന ബട്ടണില്‍ അമര്‍ത്തുക. ഇതോടെ ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് മെസേജ് വരും.

ഈ മെസേജിലുള്ള രഹസ്യ കോഡ് സൈറ്റില്‍ ചോദിച്ചിരിക്കുന്ന സ്ഥലത്ത് രേഖപ്പെടുത്തി വെരിഫൈ ബട്ടണ്‍ അമര്‍ത്തുക. അതിനു ശേഷം എനേബിള്‍ ബയോമെട്രിക് ലോക്കിങ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് എനേബിള്‍ ചെയ്യുക. ഇതോടെ നമ്മുടെ ആധാര്‍ നമ്പര്‍ ലോക്കാകും. പിന്നീടെപ്പോഴെങ്കിലും ഈ സേവനം ആവശ്യമില്ലെന്ന് തോന്നിയാല്‍ ഈ സംവിധാനം ഡിസേബിള്‍ ചെയ്യാനും ഓപ്ഷനുണ്ട്. നമ്മുടെ ഫോണിലേയ്ക്ക് വരുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് മാത്രമേ നമ്മുടെ ആധാര്‍ കാര്‍ഡിലെ ഏതെങ്കിലും വിവരം കണ്ടെത്താനും ഉപയോഗിക്കാനും സാധിക്കുകയുള്ളു എന്നതാണ് ഈ ലോക്കിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഗുണം.

Related posts