2014 ല്‍ അധികാരമേറ്റ സമയത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ തന്നെ ഇന്ത്യയെ ഡിജിറ്റലാക്കാനുള്ള അതി കഠിന പ്രയത്‌നത്തിലാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഒട്ടുമിക്ക സേവനങ്ങളും ഇപ്പോള്‍ ആധാറുമായി ലിങ്ക് ചെയ്തു കഴിഞ്ഞു. മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പിഎഫ്, പാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയവ അതില്‍ ചിലതു മാത്രം. ഇനിയും പലതും ആധാറുമായി ബന്ധിപ്പിക്കേണ്ടിയും വരും. രാജ്യത്തെ എല്ലാ ഇടപാടുകളും സുധാര്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ആധാര്‍ പദ്ധതി നടപ്പിലാക്കിയത്. ആധാര്‍ വന്നതോടെ ഏറ്റവും ലാഭമുണ്ടാക്കിയത് സര്‍ക്കാര്‍ തന്നെയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂടെ ചില സ്വകാര്യ കമ്പനികള്‍ക്കും നേട്ടമായി. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ഇടപാടുകളും ആധാര്‍ വഴി ലിങ്ക് ചെയ്തതോടെ ഏകദേശം 58,000 കോടി രൂപയുടെ നേട്ടമാണ് കൈവരിച്ചത്. അനാവശ്യ ചിലവുകളും പണനഷ്ടവും ഒഴിവാക്കാന്‍ സാധിച്ചതോടെയാണ് ഇത് സാധ്യമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 60 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വിവിധ മേഖലകളില്‍ കൃത്രിമം കാണിക്കുന്നതിനായി പിറവിയെടുത്തിരുന്ന വ്യാജന്മാരെ പിടികൂടാനായി എന്നതാണ് ആധാറിന്റെ മറ്റൊരു നേട്ടമായി സര്‍ക്കാര്‍ എടുത്തുകാണിക്കുന്നത്. ഗ്യാസ് കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിച്ചതിലൂടെ മൂന്നു കോടിയോളം വ്യാജ അക്കൗണ്ടുകള്‍ പിടികൂടാനായത്രേ.
ഇത് വഴി സര്‍ക്കാരിന് വന്‍ നേട്ടമാണ് ഉണ്ടായത്. ഇതിനു പുറമെ ആധാറിന്റെ സഹായത്തോടെ 27 കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കാനും സാധിച്ചു. ദിവസവും ഏകദേശം ആറു കോടി ആളുകളാണ് ഇടപാടുകള്‍ക്കായി ആധാര്‍ ഉപയോഗിക്കുന്നത്. ആധാര്‍ വഴിയുള്ള പണ ഇടാപാടുകളും വ്യാപകമായി. വസ്തു ഇടപാടുകള്‍, ആശുപത്രി, വിമാനത്താവളം തുടങ്ങിയ മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കി തുടങ്ങി. ആധാര്‍ വന്നത് ടെലികോം കമ്പനികള്‍ക്കും നേട്ടമായി. വരിക്കാരുടെ വ്യക്തി വിവരങ്ങള്‍ പരിശോധിക്കാനും അതിവേഗം സിം ആക്ടിവേറ്റ് ചെയ്യാനും ഇതിലൂടെ സാധിച്ചു. മുന്‍നിര ടെലികോം കമ്പനികളെല്ലാം ഇപ്പോള്‍ ആധാര്‍ വഴിയാണ് സിം ആക്ടിവേറ്റ് ചെയ്യുന്നത്. ഇതിനു പുറമെ മൊബൈല്‍ വാങ്ങുന്നവരുടെയും ആധാര്‍ വിവരങ്ങള്‍ വാങ്ങുന്നുണ്ട്.