ആധാര്‍ വിവരങ്ങള്‍ പുറത്തുവിടുന്ന മൂന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഒന്ന് ഗുജറാത്ത് സര്‍ക്കാരിന്റേത്! പേരു മുതല്‍ ആധാര്‍ വിവരങ്ങള്‍ വരെ വെബ്‌സൈറ്റില്‍ സുലഭമെന്ന വാര്‍ത്ത ചര്‍ച്ചയാവുന്നു

ആധാര്‍ വിവരങ്ങള്‍ പുറത്താക്കുന്നതിനു പിന്നില്‍ ഗുജറാത്തിലെ മൂന്ന് ഔദ്യോഗിക വെബ്സൈറ്റുകള്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഗുജറാത്ത് സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഈ ഗുരുതരമായ വീഴ്ചകള്‍ പുറത്തുവിട്ടത്. ആധാര്‍ വിവരങ്ങള്‍ പുറത്തുവിടുന്ന മൂന്ന് സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ഒന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റാണ്.

ഡയറക്ടര്‍ ഓഫ് ഡെവലപ്പിംഗ് കാസ്റ്റ് വെല്‍ഫയറിനെയും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുടെയും വെബ്സൈറ്റുകളാണ് മറ്റുളളത്. ഈ വെബ്സൈറ്റുകളില്‍ ഗുണഭോക്താക്കളുടെ പേര്, വിലാസം, ആധാര്‍ വിവരങ്ങള്‍ എന്നിവ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ഡിസ്പ്ലെ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, പൊതു വെബ്സൈറ്റുകള്‍ വഴി ആധാര്‍ വിവരങ്ങള്‍ പുറത്താവുന്ന വിഷയം രാജ്യമെമ്പാടും വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുകയാണ്.

ആധാര്‍ നമ്പര്‍ പരസ്യമായി ഡിസ്പ്ലെ ചെയ്ത വെബ്സൈറ്റുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഡിസംബര്‍ 29ന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിരുന്നു. രാജ്യത്തെ ഏതാണ്ട് 200ഓളം വെബ്സൈറ്റുകളാണ് വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമായി നല്‍കിയിരിക്കുന്നത്. ഇവരോട് ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇത്തരം സംഭവങ്ങളെക്കുറിച്ചൊന്നും എനിക്കറിയില്ല. ഈ വിഷയത്തില്‍ എനിക്ക് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.

 

Related posts