ഐഡി നമ്പറിന് പകരം വിവാഹത്തിയതി! വ്യക്തിവിവരങ്ങള്‍ക്ക് പകരം വിവാഹ അറിയിപ്പ്; അഡാര്‍ ലൗവ് വൈറലാവുമ്പോള്‍ വിവാഹക്ഷണക്കത്ത് ആധാറുമായി ബന്ധിപ്പിച്ച് അര്‍ജുനും ശ്രീലക്ഷ്മിയും

റേഷന്‍ കാര്‍ഡു മുതല്‍ പാസ്‌പോര്‍ട്ട് വരെ ആധാറുമായി ബന്ധിപ്പിക്കേണ്ട കാലമാണിത്. പൊതുസമുഹത്തിന് ഇതൊരു ബുദ്ധിമുട്ട് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ദ്രോഹങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയില്‍ക്കൂടിയാണ് പ്രതിശ്രുത വധൂവരന്മാരായ അര്‍ജുനും ശ്രീലക്ഷ്മിയും എത്തിയിരിക്കുന്നത്.

 

വിവാഹ ക്ഷണക്കത്ത് ആധാര്‍ കാര്‍ഡിന്റെ മാതൃകയില്‍ ഒരുക്കിയാണ് അര്‍ജുനും ശ്രീലക്ഷ്മിയും വ്യത്യസ്തരാകുന്നത്. മേയ് എട്ടിന് കാസര്‍കോഡ് പാണത്തൂര്‍ അരിപ്രോഡ് ശ്രീ തുരുത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ് ഇവരുടെ വിവാഹം. വിവാഹം ഉറപ്പിച്ചതിനു പിന്നാലെ വേറിട്ട ക്ഷണക്കത്തെന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇവര്‍ ആധാര്‍ കാര്‍ഡ് മോഡല്‍ ക്ഷണക്കത്ത് ഒരുക്കിയത്. ആധാര്‍ നമ്പരിനു പകരം വിവാഹത്തീയതിയാണ് നല്‍കിയിരിക്കുന്നത്. സുഹൃത്തുക്കളില്‍ ആരോ കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സംഗതി വൈറലാവുകയായിരുന്നു.

 

 

Related posts