ജീ​ത്തു സാ​റി​ന്‍റെ ഫാ​മി​ലി​യു​മാ​യി അ​ടു​ത്ത ബ​ന്ധം, ഏത് സമയത്തും അദ്ദേഹത്തിന്‍റെ സിനിമാ ഷൂ​ട്ടിം​ഗ് പോ​യി കാ​ണാ​നു​ള്ള ഫ്രീ​ഡമു​​ണ്ടെന്ന് അതിഥി രവി

ത​നി​ക്ക് പ​റ്റു​ന്ന വേ​ഷ​മാ​ണെ​ങ്കി​ല്‍ ഞാ​ന്‍ ത​രും എ​ന്നാ​ണ് ജീ​ത്തു ജോ​സ​ഫ് സാ​ര്‍ എ​പ്പോ​ഴും എ​ന്നോ​ടു പ​റ​യാ​റു​ള്ള​തെ​ന്ന് അ​തി​ഥി ര​വി.

അ​ദ്ദേ​ഹം അ​ങ്ങ​നെ പ​റ​യു​ന്ന​തി​ല്‍ എ​നി​ക്കു സ​ന്തോ​ഷ​മേ‍​യു​ള്ളൂ. സാ​റി​ന്‍റെ ഫാ​മി​ലി​യു​മാ​യി​ട്ടും വ​ള​രെ ക്ലോ​സാ​ണ്. സാ​റി​നോ​ടും സാ​റി​ന്‍റെ ഭാ​ര്യ​യോ​ടും എ​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്.

സാ​റി​ന്‍റെ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തു പോ​യി കാ​ണാ​നു​ള്ള ഫ്രീ​ഡം എ​നി​ക്കു​ണ്ട്. അ​വി​ടെ പോ​യി​ട്ട് ചെ​റി​യ പാ​സിം​ഗ് ഷോ​ട്ട് ചെ​യ്യാ​ന്‍ പ​റ​ഞ്ഞാ​ല്‍ പോ​ലും ഞാ​ന്‍ ചെ​യ്യും.

എ​നി​ക്ക് അ​ങ്ങ​നെ​യൊ​രു ബ​ന്ധ​മാ​ണു​ള്ള​ത്. ഒ​രു ഫാ​മി​ലി ഫീ​ലാ​ണ് അ​വി​ടെ പോ​യാ​ല്‍ എ​നി​ക്കു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് നേ​ര് എ​ന്ന സി​നി​മ​യി​ലും അ​ങ്ങ​നെ ഒ​രു ക​ഥാ​പാ​ത്ര​ത്തെ ചെ​യ്ത​ത് എ​ന്ന് അ​തി​ഥി ര​വി പ​റ​ഞ്ഞു.

Related posts

Leave a Comment