കടുത്തുരുത്തി: കോവിഡ് 19 പരിശോധനയിൽ പോസിറ്റീവായ ആൾ രോഗം വിവരമറിഞ്ഞ ശേഷം ആദ്യമെത്തിയത് ആദിത്യപുരത്തെ ബിവറേജസ് ഷോപ്പിൽ. ഇവിടെനിന്നു മദ്യവും വാങ്ങിയാണ് ഇദ്ദേഹം വീട്ടിലേക്കു മടങ്ങിയത്.
പിന്നീട് ആരോഗ്യവകുപ്പ് രോഗബാധിതരുടെ പ്രാഥമിക സന്പർക്കപട്ടിക തയാറാക്കിയപ്പോഴാണ് രോഗം ബാധിച്ചയാൾ ബിവറേജസ് ഷോപ്പിലെത്തി മദ്യം വാങ്ങിയ വിവരമറിയുന്നത്. അതോടെ മദ്യഷോപ്പിന് താഴ് വീണു.
പിന്നീട് ഫയർഫോഴ്സെത്തി അണുനശീകരണം നടത്തി രണ്ട് മണിക്കൂറിനു ശേഷമാണ് ബിവറേജസ് ഷോപ്പ് തുറന്നത്.