പത്തനാപുരം: മോഷണം പോയ ഏഴാം ക്ലാസുകാരിയുടെ സൈക്കിൾ കണ്ടു പിടിച്ചു നൽകി സര്‍ക്കാരിന്റെ ചിരി ഹെല്പ് ലൈന്‍.
നഷ്ടപെട്ടു പോയ സൈക്കിൾ തിരികെ കിട്ടാൻ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് കരഞ്ഞുകൊണ്ടായിരുന്നു ‘ചിരി’യിലേക്ക് വിളക്കുടി ചരുവിള വീട്ടിൽ അനിലിന്റേയും സുജാതയുടെയും മകൾ ആദിത്യയുടെ ഫോണ്‍വിളി എത്തിയത്.
വീട്ടുമുറ്റത്തു വച്ചിരുന്ന സൈക്കിൾ മൂന്നു ദിവസം മുൻപാണ് മോഷണം പോയത്. വിഷമത്തിലായ ആദിത്യ സൈക്കിൾ അന്വേഷിച്ച് കൂട്ടുകാരോടൊപ്പം എല്ലായിടത്തും നോക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വിഷമിത്തിലായ വിദ്യാര്‍ഥിനി കൊച്ചു ടിവി കണ്ടപ്പോൾ അതിൽ കുട്ടികളുടെ പ്രശ്ന പരിഹാര സെൽ ആയ ‘ചിരി’ ശ്രദ്ധയിൽപ്പെട്ടു.
ഒട്ടും താമസിക്കാതെ തന്നെ ആ നമ്പറിൽ വിളിച്ചു തന്റെ നഷ്ടപ്പെട്ടുപോയ സൈക്കിൾ തിരികെ ലഭിക്കുന്നതിനുള്ള സഹായം അഭ്യർഥിച്ചു. വിവരം ചിരി അധികൃതര്‍ കുന്നിക്കോട് പോലീസിന് കൈമാറി.
ദിവസങ്ങള്‍ക്ക് മുമ്പ് ഒരാൾ മോഷ്ടിച്ച സൈക്കിൾ പോലീസ് പിടിച്ചെടിത്തിരുന്നു. സൈക്കിൾ ആദിത്യയുടേതാണെന്ന് പോലീസിന് മനസിലായി.
സൈക്കിള്‍ കണ്ടെത്തി നല്കിയ പോലീസ് മാമന്ന്മാര്ക്ക് പൂച്ചെണ്ട് നല്‍കിയാണ് ആദിത്യ സ്വീകരിച്ചത്. തന്റെ സൈക്കിൾ കണ്ടു കിട്ടാൻ സഹായിച്ച ചിരി എന്ന കുട്ടികളുടെ പ്രശ്നപരിഹാര സെല്ലിനും കുന്നിക്കോട് പോലീസിനും ആദിത്യ നന്ദി പറഞ്ഞു.