ചവറ: മന്ത്രിയുടെ പ്രസംഗം ജനങ്ങളിൽ പ്രതിഷേധത്തിനു കാരണമായി. കോവിൽത്തോട്ടം മേക്കാടുള്ള ഒരു ക്ലബിന്റെ വാർഷിക ഉദ്ഘാടന ചടങ്ങിൽ എത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മ കോവിൽത്തോട്ടം പാലം നിർമാണമായും ഖനനവുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസംഗമാണ് നേരിയ സംഘർഷത്തിനു കാരണമായത്.
ജനങ്ങൾക്കെതിരേയും വിശ്വാസികൾക്കെതിരെയും നടത്തിയ പ്രസംഗത്തിനു ശേഷം മന്ത്രി അവിടം വിട്ടു പോയി. തുടർന്ന് മന്ത്രിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ വാക്കേറ്റത്തിന് മുതിർന്നത് നേരിയ സംഘർഷത്തിനു കാരണമായി.