കുന്നംകുളം: വടക്കേക്കാട് കച്ചേരിപടിയിൽ കുടുംബ വഴക്കിനിടെ നാലുവയസുകാരി മരണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവത്തിൽ പത്തോളം പേരെ വടക്കേക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയിലാണ് കച്ചേരിപ്പടി ചെറ്റാട്ടുപറന്പിൽ നിത്യ ജിതേഷ് ദന്പതികളടെ മകൾ ആദി ലക്ഷ്മി (നാല്) ക്ക് വീട്ടിലെ വഴക്കിനിടെ തലക്ക് വെട്ടേറ്റത് . ആദിയുടെ അമ്മ നിത്യ നേരത്തേ മരിച്ചതാണ്. കുട്ടി അമ്മയുടെ ഇവിടത്തെ വീട്ടിലാണ് താമസം. എടപ്പാളിലാണ് അച്ഛന്റെ വീട്. ഈ രണ്ട് വീട്ടുകാരും വഴക്ക് പതിവാണ്.
ഇന്നലെ രാത്രി കച്ചേരിപ്പടിയിലെ വീട്ടിലെത്തിയ ജിതേഷിന്റെ ബന്ധുക്കളും ഇവിടെയുള്ളവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിറഞ്ഞ ജിതയുടെ ആങ്ങളമാരും സ്ഥലത്തെത്തി. തുടർന്നാണ് മാരകായുധങ്ങളുമായി ആക്രമണം ഉണ്ടായത് കുട്ടിയുടെ അമ്മുമ്മക്ക് നേരെ ആക്രമണം നടത്തുന്നതിനിടയിൽ കുട്ടിക്ക് കൈക്കോട്ട് കൊണ്ട് വെട്ടേൽക്കുകയായിരുന്നു.
ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചു. വടക്കേക്കാട് എസ് ഐ പ്രതികളെ കസ്റ്റഡിയിലെടുത്തു.കൂടുതൽ പേർ സംഭവത്തിൽ ഉണ്ടെന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ട് കൊടുക്കും