ഇടുക്കി അടിമാലിയില്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതിയുമായി ലൈംഗികബന്ധം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട ലിനു എന്ന യുവാവ് അറസ്റ്റിലായത് കഴിഞ്ഞദിവസമായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതോടെ യുവതിയും സഹോദരിയും പോലീസില്‍ പരാതി നല്കുകയായിരുന്നു. അടിമാലിയിലെ പ്രശസ്തമായ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു ഈ യുവതി. അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് ഒഴിവാക്കിയ ഇവര്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ലിനു ദിവസങ്ങളോളം തയാറെടുപ്പു നടത്തിയശേഷമാണ് ഈ ദൃശ്യങ്ങള്‍ ബീഗോ ലൈവ് എന്ന വീഡിയോ ആപ്ലിക്കേഷനിലൂടെ പുറത്തുവിട്ടത്.
ബീഗോ ലൈവ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വീഡിയോ പുറത്തായത്. ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനാണ് ബീഗോ ലൈവ്. പുറത്ത് വന്ന വീഡിയോയിലെ ഇമോജികളും ലൈക്ക് ബട്ടനുകളും ബീഗോ ലൈവിലേത് തന്നെയാണ്. ബീഗോ ലൈവ് ആര്‍ക്കും ഡൗണലോഡ് ചെയ്യാന്‍ സാധിക്കും. ഡിയു സ്ക്രീന്‍ റെക്കോര്‍ഡര്‍ എന്ന അപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നതെന്നാണ് സൂചന. എഫ് ബിയില്‍ സെക്‌സ് ലൈവാക്കിയത് കൂടുതല്‍ ലൈക്ക് കിട്ടാനെന്നാണ് ലിനു ആദ്യം പോലീസില്‍ വെളിപ്പെടുത്തിയത്.ഇത് മുഖവിലക്കെടുക്കാന്‍ തയ്യാറാവാതെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നിരവധി തവണ താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി ലിനു പോലീസില്‍ വെളിപ്പെടുത്തിയത്.
അതേസമയം, ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ അശ്ലീലവീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സൈറ്റുകളില്‍ ആര്‍ക്കുവേണമെങ്കിലും അ്ക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. അതില്‍ സെക്‌സ് വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കാഴ്ച്ചക്കാരുടെ എണ്ണമനുസരിച്ച് പണം ലഭിക്കുകയും ചെയ്യും. ലിനു ഇത്തരത്തില്‍ പണമുണ്ടാക്കുന്നതിനാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. പോലീസ് ചോദ്യം ചെയ്യലില്‍ മറ്റു പല സ്ത്രീകളുമായും ഇയാള്‍ക്കു ബന്ധമുള്ളതായി ലിനു സമ്മതിച്ചിട്ടുണ്ട്. വസ്ത്രശാലകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന യുവതികളായിരുന്നു ഇയാളുടെ ഇരകള്‍. സൗഹൃദം സ്ഥാപിച്ചശേഷം ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നു പതിവ്.
ലിനുവിന്റെ ബാങ്ക് അക്കൗണ്ടുകളും സമ്പാദ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ചെറിയൊരു പീഡനക്കേസിന്റെ സ്വഭാവത്തിലുള്ള അന്വേഷണമല്ല ഇപ്പോള്‍ ഈ കേസില്‍ നടക്കുന്നത്. ലിനു അടുത്തിടെ ആഡംബരജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് നാട്ടുകാരും പറയുന്നു. ഹോട്ടലില്‍ ജോലിക്കാരനായിരുന്നെങ്കിലും പലപ്പോഴും ഇയാള്‍ ജോലിക്ക് എത്തിയിരുന്നില്ല. യുവതികളെ വശീകരിച്ച് വീഡിയോ പിടിച്ചശേഷം സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് ഇയാള്‍ പണം നേടിയിരുന്നുവെന്ന വിശ്വാസത്തിലാണ് പോലീസ്.