വീട്ടിലെത്തുമ്പോള്‍ സെലീന തുണി അലക്കുകയായിരുന്നു; പണം തിരികെ ചോദിച്ചപ്പോള്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണി; നിര്‍ണായക വെളിപ്പെടുത്തലുമായി വീട്ടമ്മയെ കൊന്ന യുവാവ്…

നാടിനെ നടുക്കിയ അടിമാലി കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി റിജോഷ്(30). സംഭവത്തെക്കുറിച്ച് റിജോഷ് പറയുന്നതിങ്ങനെ.വീട്ടിലെത്തുമ്പോള്‍ അവള്‍ തുണി അലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും കടം വാങ്ങിയ പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോള്‍ ഞാന്‍ അഭിഭാഷകയാണെന്നും കേസില്‍ കുടുക്കുമന്നും പറഞ്ഞ് അവള്‍ ഭീഷിണിപ്പെടുത്തി. ഇത്രയുമായപ്പോള്‍ ദേഷ്യം കൊണ്ട് സമനില തെറ്റി. സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി. ഇതേ കത്തികൊണ്ടുതന്നെ ഇടത്തെ മാറിടത്തിന്റെ ഒരുഭാഗം മുറിച്ചെടുത്ത് തുണിയില്‍ പൊതിഞ്ഞെടുത്തു. പിന്നെ വീട്ടിലെത്തി ഈ പൊതി മുറിക്കുള്ളില്‍ സൂക്ഷിച്ചു. അവളോടുള്ള ദേഷ്യവും വെറുപ്പുമാണ് ഇതിനെല്ലാം കാരണമെന്നും റിജോഷ് വ്യക്തമാക്കുന്നു.

ഇന്ന് പുലര്‍ച്ചെ 3-ന് തൊടുപുഴയിലെ വീട്ടില്‍ നിന്നാണ് അടിമാലി സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രാഥമീക ചോദ്യം ചെയ്യലില്‍ തന്നെ കൃത്യം ചെയ്തത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി സി ഐ അറിയിച്ചു. സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയ രീതിയെക്കുറിച്ചും ഇതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചും ഇയാള്‍ പൊലീല്‍ വിശദീകരിച്ചത്. അടിമാലി ഇരുമ്പുപാലം 14-ാംമൈല്‍ ചെരുവിളില്‍ പുത്തന്‍ വീട് സിയാദിന്റെ ഭാര്യ സെലീന(38)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴുത്തില്‍ കുത്തിയ കത്തി വലിച്ചൂരുമ്പോള്‍ കൈയിലേക്ക് ചുടുനിണം ചീറ്റി.തുടര്‍ന്ന് ഇതേ കത്തികൊണ്ട് മാറിടം അറുത്തെടുക്കുമ്പോഴും ശരീരത്തില്‍ ജീവന്‍ അവശേഷിച്ചിരുന്നെന്നാണ് ഇയാളുടെ വിവരണത്തില്‍ നിന്നും പൊലീസിന് വ്യക്തമായിട്ടുള്ളത്.

കൊലനടക്കുമ്പോള്‍ വീടിന്റെ പിന്‍ഭാഗത്ത് തുണിയലക്കുകയായിരുന്നു സെലീന. സെലീനയുടെ വീടിനു നേരെ മുമ്പ് കല്ലെറുണ്ടായപ്പോള്‍ അടുത്തുള്ള വ്യാപാരസ്ഥാപത്തത്തിന്റെ ഉടമകളാണ് അതിനു പിന്നിലെന്ന് സെലീന ആരോപിച്ചിരുന്നു. തുടര്‍ന്ന് വ്യാപാരസ്ഥാപന ഉടമകള്‍ തന്നെ സിസിടിവി സ്ഥാപിച്ചു. കൊലപാതകത്തിനു ശേഷം പോലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് റിജേഷ് വീട്ടിലേക്കു വരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

സെലീനയ്ക്കെതിരെ ഇയാള്‍ നേരത്തെ അടിമാലി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കടംവാങ്ങിയ പണം തിരിച്ചുതരുന്നില്ലന്നും ഇത് വാങ്ങിനല്‍കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഈ അവസരത്തില്‍ ഭര്‍ത്താവിനൊപ്പമാണ് സെലീന സ്റ്റേഷനിലെത്തിയത്. അന്ന് കണ്ട രൂപ ഭാവങ്ങള്‍ ഓര്‍ത്തെടുത്താണ് ഭാര്യയുടെ ഘാതകനെ സിയാദ് തിരിച്ചറിഞ്ഞത്. അടിമാലിയില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തിവന്നിരുന്ന അവസരത്തിലാണ് സെലീനുമായി തനിക്ക് സാമ്പത്തീക ഇടപാടുകളുണ്ടായിരുന്നതെന്നും ഒരു ലക്ഷത്തി എണ്ണായിരും രൂപ പല തവണയായി സെലീന കൈപ്പറ്റിയിരുന്നെന്നുമായിരുന്നു പരാതി. പൊലീസെത്തുമ്പോള്‍ കൊലനടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരി മുറിയിലെ കസേരില്‍ ഇട്ടശേഷം തുണിയില്‍ പൊതിഞ്ഞ വീട്ടമ്മയുടെ ശരീരഭാഗം അരികില്‍ത്തന്നെ സൂക്ഷിച്ച് ഇയാള്‍ വിശ്രമിക്കുകയായിരുന്നു. വീട് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. ഇനി ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ശരീര അവശിഷടം ഇവിടെ നിന്നും നീക്കം ചെയ്യുവെന്ന് പൊലീസ് വ്യക്തമാക്കി.

അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് സ്റ്റുഡിയോ നടത്തുകയാണ് പ്രതി.സാമൂഹ്യ പ്രവര്‍ത്തകയായ പതിനാലാംമൈല്‍ ചരിവിളപുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യ സെലീനയെ ഇന്നലെ രാത്രി എട്ടരയോടെയാണ് വീടിന്റെ പിന്‍ഭാഗത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യ വ്യാപാരിയായ അബ്ദുള്‍ സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ ശരീരം ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു. ഇടതു മാറിടത്തിനു സമീപം വെട്ടേറ്റ മാരകമായ മുറിവു സംഭവിച്ച നിലയിലാണ് മൃതദേഹം കണ്ടത്. മത്സ്യ വ്യാപാരം കഴിഞ്ഞെത്തിയപ്പോള്‍ പതിവില്ലാതെ വീട് പൂട്ടിയ നിലയിലും ലൈറ്റുകള്‍ കാണാതിരിക്കുകയും ചെയ്തതോടെ വീടിന്റെ പിന്‍ഭാഗത്ത് എത്തിയപ്പോള്‍ മൃതദേഹം കാണുകയായിരുന്നുവെന്ന് സിയാദ് പൊലീസിന് മൊഴി നല്‍കി. ചൈല്‍ഡ് ലൈന്‍, പബ്ലിക് സോഷ്യല്‍ ജസ്റ്റിസ്, സൈക്കോളജിസ്റ്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സെലീന എല്‍.എല്‍.ബി. ബിരുദവും നേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൊല്ലം സ്വദേശിയായ അബ്ദുള്‍ അസീസുമായി രണ്ടായിരത്തിലായിരുന്നു വിവാഹം. കിടക്ക വ്യാപാരിയായിരുന്ന ഇയാള്‍ അടുത്തിടെയായി മത്സ്യ വ്യാപാരം ചെയ്തു വരികയായിരുന്നു. മക്കളായ അബ്ദുള്‍ റഫീഖ്, ആഷിഖ് എന്നിവര്‍ എറണാകുളം മുളന്തുരുത്തി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. അബ്ദുള്‍ റഫീഖ് ഐ.റ്റി.ഐയിലും ആഷിഖ് ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.

 

 

Related posts