കഴക്കൂട്ടം: ബാറിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജീവനക്കാരനേ വെട്ടി പരിക്കേല്‍പ്പിച്ച സംഘത്തിലെ മൂന്ന് പേർ കഠിനംകുളം പോലീസിന്റെ പിടിയിലായി. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് പുറകിൽ മുണ്ട് വിളാകം വീട്ടിൽ സച്ചിൻ (26), കഠിനംകുളം ബാർ ഹോട്ടലിന് സമീപം ലാവണ്യവീട്ടിൽ സുലു എന്ന് വിളിക്കുന്ന സഹിൽ (26), കഠിനംകുളം മുണ്ടൻചിറ മണക്കാട്ട് വീട്ടിൽ ബിലാൽ (38) എന്നിവരാണ് അറസ്റ്റിലായത്.
ഒരു വർഷം മുൻപ് കഠിനംകുളത്ത് പ്രവർത്തിക്കുന്ന സ്റ്റാർ ഹോട്ടലിലെ ബാറിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബാർ ജീവനക്കാരനേ മാരകായുധം കൊണ്ട് വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലെ പ്രതികളാണിവർ. സംഭവത്തിന് ശേഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
സംഭവത്തിലെ പ്രധാന പ്രതിയും 80കാരിയെ പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ സുഗുണൻ (24)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടക്കാവൂർ സി ഐ മുകേഷ് ,കഠിനം എസ്ഐ ഹേമന്ത് കുമാർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.