വണ്ണപ്പുറം: എസി വാങ്ങിയതിന്റെ പണത്തെച്ചൊല്ലി ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ബിയർകുപ്പികൊണ്ട് യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു.
വണ്ണപ്പുറം വെട്ടുകല്ലേൽ ജോബിൻ ജോർജിനാണ് ബിയർകുപ്പികൊണ്ട് തലയ്ക്കടിയേറ്റത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോബിന്റെ സുഹൃത്തായ ഇല്ലിക്കൽ ലൈജുവാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം എസി വാങ്ങിയതിന്റെ ബാക്കി പണമായ 8,000 രൂപയെചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ എത്തിയതെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി പറഞ്ഞു.