പയ്യന്നൂര്‍: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ജീപ്പിടിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് പരിക്കേറ്റു.ഏഴിലോട് പുറച്ചേരിയിലെ ആര്യനിലയത്തില് പ്രകാശൻ, ഭാര്യ ജിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇരുകൂട്ടരുടേയും ആളുകള്‍ തമ്മില്‍ ആശുപത്രിയില്‍ സംഘട്ടനവും അരങ്ങേറി.
ഇന്നലെ രാത്രി 8.45ന് ഏഴിലോട് ചക്ലിയ കോളനിക്ക് സമീപമാണ് സംഭവങ്ങള്‍ക്ക് തുടക്കം.പിലാത്തറയില്‍നിന്നും പുറച്ചേരിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിന്നില്‍ നിന്നെത്തിയ ജീപ്പിടിച്ചാണ് അപകടമുണ്ടായത്.
സമീപത്തെ വീട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അല്പസമയത്തിനകം ജീപ്പുകാരും ആശുപത്രിയിലെത്തി.ഇരുകൂട്ടരും വിളിച്ചുവരുത്തിയ സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു.ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ പോലീസാണ് ഇരുകൂട്ടരേയും പറഞ്ഞുവിട്ടത്.