പൂര്‍ണമായും നടുക്കടലില്‍ ചിത്രീകരിച്ച അടിത്തട്ട് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ത്രില്ലര്‍ ചിത്രമൊരുക്കിയിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെക്കുറിച്ചാണ് അടിത്തട്ട് പര്യവേക്ഷണം ചെയ്യുന്നതെന്ന് സംവിധായകന് ജിജോ വ്യക്തമാക്കുന്നു.
നടന് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരിസൈമണ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ജയപാലന്, പ്രശാന്ത് അലക്സാണ്ടര്‍, മുരുകന് മാര്ട്ടിന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന് ജോസഫും സിന്ട്രീസയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം പാപ്പിനു നിര്‍വഹിക്കുന്നു. അണ്ടര്‍ വാട്ടര്‍ ഛായാഗ്രഹണം റിച്ചാര്‍ഡ് ആന്റണിയും എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും നിര്‍വഹിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതം നെസര്‍ അഹമ്മദാണ് നിര്‍വഹിക്കുന്നത്.