മലയാളികളുടെ പ്രിയനടന്മാരിലൊരാളാണ് സുരാജ് വെഞ്ഞാറന്മൂട്. കോമഡി കഥാപാത്രമായി വന്ന് മികച്ച അഭിനേതാവായി മാറിയ താരമാണ് സുരാജ്.
ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളാണ് ചെയ്യുന്നതെങ്കിലും തരംകിട്ടുമ്പോഴൊക്കെ സെറ്റില്‍ തമാശ ഇറക്കാന്‍ താരം മടിക്കാറില്ല.
ജനഗണമനയുടെ സെറ്റില്‍ താരം ഒഴിവ് സമയങ്ങളില്‍ മിമിക്രിയും ബീറ്റ് ബോക്സിങ്ങും ചെയ്യാറുണ്ടായിരുന്നു എന്നു ധ്രുവന് അടുത്തിടെ പറയുകയുണ്ടായി.
ഇപ്പോഴിതാ പത്താം വളവിന്റെ ചിത്രീകരണ വേളയില്‍ സുരാജ് വെഞ്ഞാറമ്മൂടും സംവിധായകന് എം പത്മകുമാറും ചേര്‍ന്ന് അദിതി രവിയെ പറ്റിച്ച കഥയാണ് പുറത്ത് വരുന്നത്.
അതിഥിയെ പറ്റിക്കുക മാത്രമല്ല കരയിക്കുകയും ചെയ്തുവെന്നും അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുരാജും അദിതിയും പറഞ്ഞു.
സുരാജ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ… ഇതില്‍ ഒരു സീനിന്റെ ആവശ്യമുണ്ടോ എന്ന് സംവിധായകന് എന്നോട് ചോദിച്ചിരുന്നു. ഈ സീന്‍ ആവശ്യമില്ല സാര്‍ എന്ന് ഞാനും പറഞ്ഞു.
ഇപ്പോള്‍ ഇത് പറയരുത് അദിതിയെ വിളിച്ച് റിഹേഴ്സല്‍ ചെയ്യിപ്പിക്കാം. ആ സമയം ഞാന്‍ എന്തെങ്കിലും പറഞ്ഞ് ഉടക്കി പോകാം അപ്പോള്‍ സാര്‍ പാക്കപ്പ് വിളിക്കണം പിന്നീട് നമുക്ക് വെളിപ്പെടുത്താം എന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു.
അദിതി ഉച്ച മുതല്‍ റെഡിയായി നില്‍ക്കുകയായിരുന്നു. അദിതി വന്ന് ഏയ് എന്താ ഒരു മൂഡ് ഔട്ട് എന്ന് ചോദിക്കുന്നതായിരുന്നു ആ സീന്‍.
അങ്ങനെ ആ സീന്‍ റിഹേഴ്സല്‍ ചെയ്ത് തുടങ്ങി. എനിക്ക് മനസ്സില്‍ ചിരി വരുന്നുണ്ടായിരുന്നു. അദിതി വന്ന് ഡയലോഗ് പറഞ്ഞപ്പോള്‍ ആ സീന്‍ ശരിയായില്ല, ഒന്ന് കൂടെ എന്ന് ഡയറക്ടര്‍ പറഞ്ഞു.
ഞാനും അദിതിയോട് അത് കറക്ടായിട്ട് ചെയ്യണം എന്ന് പറഞ്ഞു. അദിതി എന്നോട് പതുക്കെ എങ്ങനെയാ ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ചു.
രണ്ടാമതും റിഹേഴ്സല്‍ ചെയ്തു. ആ സമയം അദിതി പ്ലീസ് എന്ന് സംവിധായകന് പറഞ്ഞു. വീണ്ടും മൂന്നാമത്തെ റിഹേഴ്സല്‍ ചെയ്യാന്‍ വന്നപ്പോള്‍ എന്റെ അദിതി ഒന്ന് ശ്രദ്ധിച്ച് ചെയ്യ് നിന്റെ ശ്രദ്ധ എവിടെയാണ് എന്നൊക്കെ അദിതിയോട് ഞാന്‍ ചോദിച്ചു.
ഇത് ശരിയാക്കിയിട്ട് എന്നെ വിളിച്ചാല്‍ മതി സാര്‍ എന്ന് പറഞ്ഞ് ഞാന്‍ എഴുന്നേറ്റ് പോയി. ഉടനെ സംവിധായകന് പാക്കപ്പ് എന്നും വിളിച്ചു.
അദിതിയും അവരുടെ ചേച്ചിയുമെല്ലാം കരച്ചിലായി. രണ്ട് പേരും നന്നായി കരഞ്ഞു എന്ന് സുരാജ് വെഞ്ഞാറന്മൂട് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ മറ്റൊരു രസകരമായ അനുഭവവും സുരാജ് പറയുകയുണ്ടായി.
ഇന്റിമേറ്റ് സീന്‍ അഭിനയിക്കുമ്പോള്‍ നാണമാകാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് അദിതിയ്ക്ക് നാണം ഉണ്ടായിരുന്നുവെന്ന് സുരാജ് പറഞ്ഞത്.
ചിത്രത്തില്‍ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ അദിതിയോട് പറഞ്ഞപ്പോള്‍ എനിക്ക് അറിയില്ല, അമ്മ വഴക്ക് പറയുമെന്ന് അദിതി പറഞ്ഞതായി സുരാജ് വ്യക്തമാക്കി.
അടുത്തേക്ക് വരുമ്പോള്‍ അയ്യോ ഇത്ര അടുത്തേക്ക് വരണ്ട കട്ട് പറയ് ഇല്ലെങ്കില്‍ അമ്മ വഴക്ക് പറയും എന്ന് താന്‍ പറഞ്ഞുവെന്ന് അദിതിയും സമ്മതിച്ചു.
അതേ സമയം സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങ ളാവുന്ന ‘പത്താംവളവ്’ മെയ് 13ന് തീയറ്ററുകളില്‍ എത്തും.
എം.പത്മകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അദിതി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്.