തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്പോൾ തെലുങ്ക് ഭാഷ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമാണ് അദിതി റാവുവിന്. താരം ഇപ്പോൾ തെലുങ്ക് ഭാഷ പഠിക്കുന്നതിന്റെ തിരക്കിലാണ്. ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയയായ നടിയാണ് അദിതി റാവു.
സമ്മോഹനം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അദിതി തെലുങ്കിൽ ചുവടുറപ്പിക്കുന്നത്. ഇന്ദ്രഗണ്ഡി മോഹൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രം പൂർത്തിയായ ശേഷമായിരിക്കും അദിതി മണിര്തനം ചിത്രം ചെക്ക ചിവന്ത വാനത്തിൽ അഭിനയിക്കാനെത്തുക.