കാന്‍ റെഡ് കാര്‍പ്പറ്റില്‍ ബ്ലാക്ക് അൻഡ് വൈറ്റ് ഗൗണിൽ തിളങ്ങി അദിതി റാവു; വൈറലായി ചിത്രങ്ങൾ

കാ​ൻ റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ തി​ള​ങ്ങി ബോ​ളി​വു​ഡ് താ​രം അ​ദി​തി റാ​വു. താ​രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചി​ത്ര​ങ്ങ​ളെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

മൂ​ന്നാം ത​വ​ണ​യാ​ണ് അ​ദി​തി കാ​നി​ന്‍റെ റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ എ​ത്തു​ന്ന​ത്. ഗൗ​ര​വ് ഗു​പ്ത ഡി​സൈ​ൻ ചെ​യ്ത ഔ​ട്ട്ഫി​റ്റി​ലാ​ണ് അ​ദി​തി റെ​ഡ് കാ​ര്‍​പ​റ്റി​ല്‍ എ​ത്തി​യ​ത്.

ബ്ലാ​ക്ക് വെ​ൽ​വെ​റ്റി​ലും വൈ​റ്റ് ഷി​ഫോ​ണി​ലും തീ​ർ​ത്ത ഗൗ​ണാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വേ​ഷം. വ​സ്ത്ര​ത്തോ​ട് ചേ​രു​ന്ന ക​റു​ത്ത ഹൈ​ഹീ​ലും, ലി​റ്റ്മ​സ് ഇ​ന്ത്യ​യു​ടെ ഗോ​ള്‍​ഡ​ന്‍ ഷെ​യ്ഡി​ലു​ള്ള ബോ​ള്‍ ഇ​യ​ര്‍ റി​ങ്ങും, മി​ഷോ ഡി​സൈ​ന്‍​സ്, ഇ​ക്വ​ല​ന്‍​സ് എ​ന്നി​വ​യു​ടെ മാ​ച്ചിം​ഗ് മോ​തി​ര​ങ്ങ​ളു​മാ​ണ് ഔ​ട്ട്ഫി​റ്റി​നൊ​പ്പം പെ​യ​ർ ചെ​യ്ത​ത്. അ​ദി​തി റാ​വു​വി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

 

 

 

Related posts

Leave a Comment