സുനറ്റ് കെ വൈ പത്തനാപുരം: കൊച്ചു കൂരയ്ക്കുള്ളില്‍ നല്ല നാളയെ സ്വപ്നം കണ്ടുറങ്ങിയവരില് ഒരാളിനിയില്ല. ചിണുങ്ങിയുള്ള ചിരിയും ആ കാല് ചിലങ്കയുടെ ശബ്ദവും എന്നേക്കുമായി നിലച്ചുവെന്ന യാഥാര്‍ഥ്യത്തോട് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും പൊരുത്തപ്പെടുവാനുമായിട്ടില്ല. പടുത മൂടിയ മണ്‍കട്ടയുടെ ചുമരിനുള്ളില്‍ ആ കുഞ്ഞ് ജീവന് കവരാന്‍ വിഷപാമ്പുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നിരിക്കാം; ഒപ്പം വിധിയും. പത്താം വയസില്‍ ആദിത്യയുടെ ജീവന് പൊലിഞ്ഞതിന് കാരണം വിധിയുടെ വിളയാട്ടം മാത്രമല്ല, അധികൃതരുടെ തുറക്കാത്ത കണ്ണുകളും പ്രതിക്കൂട്ടിലാണ്. അടച്ചുറപ്പും സുരക്ഷിതത്വവുമില്ലാത്ത ആ കൂരയാണ് തണുത്തു മരവിച്ച മരണത്തെ ഈ കുഞ്ഞ് ജീവനിലേക്കാകര്ഷിച്ചതിന് കാരണം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ ചരുവിള പുത്തൻവീട്ടിൽ രാജീവ് – സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് സ്വപ്നങ്ങള്‍ ബാക്കിയാക്കി വിടവാങ്ങിയത്. വീട്ടിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കിടന്നുറന്നുകയായിരുന്ന ആദിത്യയെ ശനിയാഴ്ച രാവിലെ ആറോടെയാണ് പാമ്പ് കടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പത്തനാപുരത്തെയും … Continue reading വിധിയുടെ വിളയാട്ടം മാത്രമല്ല, അധികൃതരുടെ തുറക്കാത്ത കണ്ണുകളും; ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ മരണം താങ്ങാനാവാതെ കുടുംബവും നാടും….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed