എന്റെ വ്യക്തിജീവിതത്തിലുള്ളത്, കുടുംബം ആയാലും സുഹൃത്തുക്കളായാലും മറ്റാരായാലും അത് എനിക്ക് വളരെ പവിത്രമായതാണ്. അത് പൊതുജനങ്ങള്‍ക്കുള്ളതല്ല.
അതേക്കുറിച്ച് സംസാരിക്കാന്‍ അതിന്റേതായ സമയമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അത് അങ്ങനെതന്നെ ഇരിക്കട്ടെ. ഞാനിത് ഡിപ്ലോമാറ്റിക് ആകുന്നതോ മാന്യയാകാന്‍ ശ്രമിക്കുന്നതോ അല്ല. ഞാന്‍ ശരിക്കും വിശ്വസിക്കുന്നത് ഇങ്ങനെയാണ്.
എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് എഴുതുന്നതൊന്നും എന്നെ അലട്ടുന്നില്ല. എന്റെ ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം അസത്യമാണ്. അതിനാല്‍ താനത് പ്രധാനപ്പെട്ടതായി കരുതുന്നില്ല.
ഇപ്പോള്‍ എന്റെ ശ്രദ്ധയത്രയും ജോലിയിലാണ്. പ്രിയപ്പെട്ടവരെ മാധ്യമങ്ങളുടെ അനാവശ്യമായ ചര്‍ച്ചകളില്‍ നിന്നു സംരക്ഷിച്ച് നിര്‍ത്തുക എന്നത് എനിക്ക് പ്രധാനപ്പെട്ടതാണ്. -അദിതി റാവു ഹൈദരി