നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. സോഷ്യൽ മീഡിയയിൽ വിവാഹ ചിത്രങ്ങൾ പങ്കിട്ടാണ് ഇവർ വിവാഹ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.
രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ഏറെക്കാലമായി ഇരുവരും ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു.
2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.