ആ വികാരം ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല ! ഞാന്‍ കല്യാണം കഴിച്ചിട്ടുമില്ല; അദിതി രവി പറയുന്നതിങ്ങനെ…

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയാണ് അദിതി രവി.
ഏറ്റെടുത്ത കഥാപാത്രങ്ങളെയെല്ലാം മികവുറ്റ രീതിയില്‍ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയാണ്.

മികച്ച ഒരു അഭിനേത്രി എന്നതിന് ഒപ്പം ഒരു മോഡല്‍ കൂടിയാണ് അദിതി രവി. ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന 2014 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തിയത്.

ഇപ്പോള്‍ ഇതാ തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താംവളവിന്റെ വിശേഷം ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയാണ് അദിതി രവി.

അദിതിയുടെ വാക്കുകള്‍ ഇങ്ങനെ…

സീത എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരാജേട്ടന്‍ അവതരിപ്പിയ്ക്കുന്ന സോളമന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്. വളരെ പക്വതയുള്ളതും സീരിയസ് ആയിട്ടുള്ളതുമായ കഥാപാത്രമാണ് സീത.

ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഡെപ്ത് ഉള്ള കഥാപാത്രമാണ് ഇത്. സീത അമ്മ കൂടെയാണ്. ആദ്യമായിട്ടാണ് ഒരു അമ്മ വേഷം ചെയ്യുന്നത്.

അതായിരുന്നു തന്നെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുള്ള കാര്യം. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല, തീര്‍ച്ചയായും ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരമാണ് അമ്മ എന്നത്.

അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ഞാനത് കൈകാര്യം ചെയ്തത്. സുരാജേട്ടനും പത്മേട്ടനും (പത്മകുമാര്‍) വളരെ അധികം സഹായിച്ചു.

മുക്തയുടെ മകളാണ്, സിനിമയില്‍ എന്റെ മകളായി എത്തുന്നത്. കിയാരയ്‌ക്കൊപ്പം മുക്തയും എന്നും സെറ്റില്‍ വരുമായിരുന്നു.

മുക്തയ്‌ക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ സാധിച്ചു. കിയാരയ്‌ക്കൊപ്പം മുക്ത എങ്ങിനെയാണ് ഇടപഴകുന്നത് എന്നൊക്കെ നിരീക്ഷിക്കുകയും ചെയ്തു. അതിലൂടെ എന്റെ കഥാപാത്രത്തിനുള്ള പല ടിപ്‌സുകളും കിട്ടി.

സുരാജേട്ടനൊപ്പം ഇത് എന്റെ രണ്ടാമത്തെ സിനിമയാണ്. ജി സേതുനാഥിന്റെ ലിക്വര്‍ ലാന്റ് എന്ന സിനിമയും ചെയ്തിട്ടുണ്ട്.

വൈപിന്‍ സ്വദേശികളുടെ കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്. അതിന് ശേഷണാണ് പത്താം വളവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

അതുകൊണ്ട് സുരാജ് ഏട്ടനൊപ്പം വളരെ അധികം കംഫര്‍ട്ട് ആയിരുന്നു. കൂടെ അഭിനയിക്കുന്നവരെ പോലും വളരെ നാച്ചുറലായി അഭിനയിപ്പിക്കാന്‍ പ്രേരിപ്പിക്കും വിധം മികച്ച പ്രകടനമാണ് സുരാജേട്ടന്റേത് എന്നും അദിതി രവി പറയുന്നു.

Related posts

Leave a Comment