അലമാര എന്ന ചിത്രത്തിലൂടെ സണ്ണി വെയ്ന്റെ നായികയായി മലയാളത്തിലെത്തിയ അദിതി രവിയുടെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. നവാഗതനായ ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്യുന്ന “നാം’ എന്ന ചിത്രത്തിലാണ് അദിതി നായികയായെത്തുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്നു ബിരുദം പൂർത്തിയാക്കി മോഡലിംഗിലൂടെ കാമറയ്ക്കു മുന്നിലെത്തിയ അദിതി ചില പരസ്യചിത്രങ്ങളിലൂടെയാ ണ് അഭിനയരംഗത്തേക്കു കടന്നുവന്നത്. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസിലൂടെയാണ് സിനിമാ അരങ്ങേറ്റമെങ്കിലും ശ്രദ്ധിക്കപ്പെട്ടതു യെലോ എന്ന സംഗീത ആൽബമാണ്.