ഡോ.രജിത് കുമാര്‍ ബിഗ്ബോസില്‍ നിന്ന് പുറത്തായത് വലിയ കോലഹലങ്ങള്ക്കിടയാക്കിയിരിക്കുകയാണ്. നല്ല രീതിയില്‍ ഗെയിം കളിച്ച് മുന്നേറുന്ന ഘട്ടത്തിലായിരുന്നു, ഒരു ടാസ്കിനിടെ സഹമത്സരാര്‍ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേക്കുകയും പിന്നാലെ ഷോയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തത്. പുറത്ത് വലിയ ആരാധകരുടെ പിന്തുണയുള്ള രജിത് കുമാറിന് പിന്തുണയറിയിച്ചും ഇഷ്ടങ്ങള്‍ പങ്കുവച്ചും നിരവധിയാളുകള്‍ എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ രജിത് കുമാറിനെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടം തന്നെ ഇതിനു തെളിവാണ്. റിയാലിറ്റിഷോയില്‍ രേഷ്മ കൈക്കൊണ്ട തീരുമാനമാണ് രജിത്തിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്.
അതിനാല്‍ തന്നെ രേഷ്മയ്ക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ അടക്കമുള്ളവ നടക്കുകയാണ്. രജിത്തിന് പിന്തുണയറിയിച്ചും രേഷ്മയെ കുറ്റപ്പെടുത്തിയും പലതാരങ്ങളും രംഗത്തെത്തുന്നുണ്ട്.
സീരിയല്‍ താരങ്ങളായ ബീന ആന്റണി, നടനും ഭര്‍ത്താവുമായ മനോജ്, വിഷ്ണു തുടങ്ങിയവര്‍ നേരത്തെ തന്നെ പിന്തുണയുമായി എത്തിയിരുന്നു ഇപ്പോഴിതാ ആദിത്യന് ജയനും രജിത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.
‘അദ്ദേഹത്തില്‍ നിന്നും ഇത്രയും സോറി കേള്‍ക്കാനുള്ള യോഗ്യത ആ കുട്ടിക്കില്ല, ഒരു മനുഷ്യന് ഒരാളോട് ക്ഷമ പറഞ്ഞാല്‍ പിന്നീട് അവന്റെ മുഖത്ത് ചവിട്ടാന്‍ ശ്രമിച്ചാല്‍ അത് ആരാണേലും കാലുമടക്കി മുഖത്തടിക്കണം. എന്റെ വക ഒരടി അവളുടെ ചെവിക്കുറ്റിക്ക് കൊടുക്കുന്നു.
തന്റെ മനസിലെ ബിഗ് ബോസ് വിജയി അദ്ദേഹമാണ്. ചില ആളുകളെ മാറ്റിനിര്‍ത്തുന്നതും നുണ പറഞ്ഞ് ചിലരുടെ മനസ്സില്‍ വിഷം കുത്തി നിറയ്ക്കുന്നതും വേറൊന്നും കൊണ്ടല്ല, ഭയന്നിട്ടാണ്’. ഫുക്രുവിനെപ്പോലെയുള്ളവരെ എടുത്ത് വെളിയില്‍ കളയണമെന്നും ആദിത്യന് ജയന് പറയുന്നു.