വനഭൂമി കൈയേറി മരംമുറിച്ചതിന് ആദിവാസികള്‍ക്കെതിരേ കേസ്; മൂന്നു വട്ടമരങ്ങളും കാട്ടുമരങ്ങളുടെ കൊമ്പുകള്‍ മുറിച്ചതിനുമാണ് കേസെടുത്തരിക്കുന്നത്

PKD-MARAMADIVASIമംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ വനഭൂമി കൈയേറി മരംമുറിച്ചതിന് വനംവകുപ്പ് ആദിവാസികള്‍ക്കെതിരേ കേസെടുത്തു. മൂന്നു വട്ടമരങ്ങളും ഒമ്പതു കാട്ടുമരങ്ങളുടെ കൊമ്പുകള്‍ മുറിച്ചതിനുമാണ് കേസെടുത്തിട്ടുള്ളതെന്ന് മംഗലംഡാം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബി.ശ്യാമളദാസ് പറഞ്ഞു.ഭൂസമരത്തിന്റെ തുടക്കത്തില്‍ കഴിഞ്ഞ ജനുവരിയില്‍ വനഭൂമി കൈയേറി മരംമുറിച്ചതിനും വേറെ രണ്ടു കേസുണ്ട്. മരംമുറിക്കല്‍ കേസ് നടപടികളിലേക്ക് നീങ്ങുന്ന സ്ഥിതിവന്നാല്‍ ഭൂസമരത്തിന്റെ സ്വഭാവത്തിലും മാ്റ്റമുണ്ടാകുമെന്നാണ് സൂചന.

ഇടവേളയ്ക്കുശേഷം വ്യാഴാഴ്ച മുതലാണ് വീണ്ടും മരംമുറിക്കലും കൊമ്പുവെട്ടലും നടന്നിട്ടുള്ളത്.പുതിയ  കുടിലിന്റെ പണികളും നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് റേഞ്ച് ഓഫീസര്‍ക്കും ഡിഎഫ്ഒയ്ക്കും റിപ്പോര്‍ട്ടു നല്കുമെന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അറിയിച്ചു.കഴിഞ്ഞ ജനുവരി 15ന് തുടങ്ങിയ ഭൂസമരം തുടരുകയാണ്.

 

അധികൃതരുടെ ഭാഗത്തുനിന്നും നിയമനടപടിയുണ്ടായാല്‍ ശക്തമായ ചെറുത്തുനില്പും ഉണ്ടാകുമെന്നാണ് അറിയുന്നത്. കൈയേറിയ ഭൂമി ആദിവാസികള്‍ക്കുതന്നെ നല്കാനുള്ള തീരുമാനത്തിനു തടസം വന്നതോടെ ഇനി സര്‍ക്കാരിന്റെ നിലപാടു തന്നെയാകും അന്തിമമാകുക.

Related posts