ക്യാമ്പുകൾ വിടുന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക്  കൈ​ത്താ​ങ്ങാ​യി പ്രത്യേക സം​വി​ധാ​ന​ങ്ങ​ൾ

പാ​ല​ക്കാ​ട്: ക്യാ​ന്പ് വി​ട്ട് മ​ട​ങ്ങു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഭ​ക്ഷ്യ​സ​ഹാ​യ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഒ​ന്പ​തി​ന ഭ​ക്ഷ്യ ഇ​ന​ങ്ങ​ളാ​യ അ​രി (15 കി​ലോ), പ​ഞ്ച​സാ​ര ചെ​റു​പ​യ​ർ,ശ​ർ​ക്ക​ര,വെ​ളി​ച്ചെ​ണ്ണ(​ഓ​രോ​ന്നും 500 ഗ്രാം ​വീ​തം), ഉ​പ്പ് (1 കി​ലോ), പ​രി​പ്പ് (250 ഗ്രാം) ​ചാ​യ​പ്പൊ​ടി ,മു​ള​കു​പൊ​ടി (200) ഓ​ണ​ക്കി​റ്റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

ത​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ളും സ്വ​രു​ക്കൂ​ട്ടി​യ സ​ന്പാ​ദ്യ​വും ഒ​റ്റ രാ​ത്രി​ക്കൊ​ണ്ട് മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും വെ​ള്ള​പൊ​ക്ക​ത്തി​ലും ന​ഷ്ട​പ്പെ​ട്ട വേ​ദ​ന ഉ​ള്ളി​ലൊ​തു​ക്കി ഉൗ​രു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മൊ​രു​ക്കി ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും അ​ത​ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ജ്ജ​രാ​യി ത​ന്നെ​യു​ണ്ട്.

ജില്ല​യി​ൽ നെ​ല്ലി​യാ​ന്പ​തി​യു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ്ര​ദേ​ശ​ത്തെ 513 ഓ​ളം ഉൗ​രു​ക​ളി​ലെ ആ​ദി​വാ​സി​വി​ഭാ​ഗ കു​ടും​ബ​ങ്ങ​ളാ​ണ് ദി​വ​സ​ങ്ങ​ളാ​യി വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. മ​ഴ​ക്കെ​ടു​തി​യി​ൽ ഭാ​ഗി​ക​മാ​യി വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ക​യും അ​ടി​യ​ന്ത​ര​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളി​ൽ നി​ന്നും 36 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കോ​ട്ടോ​പ്പാ​ടം, കു​മ​രം​പു​ത്തൂ​ർ, തെ​ങ്ക​ര, ക​രി​ന്പ, അ​ല​ന​ല്ലൂ​ർ, മു​ത​ല​മ​ട, കി​ഴ​ക്ക​ഞ്ചേ​രി,അ​യി​ലൂ​ർ, മ​ല​ന്പു​ഴ,നെ​ല്ലി​യാ​ന്പ​തി, ഷോ​ള​യൂ​ർ, പു​തൂ​ർ, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര​ടി​യോ​ട്, അ​ന്പ​ല​പ്പാ​റ, തോ​ടു​കാ​ട്, കാ​രാ​പ്പാ​ടം, പൊ​തു​വ​പ്പാ​ടം, പാ​ല​വ​ള​വ്, വാ​ക്കോ​ട്, തു​ടി​ക്കോ​ട്, മ​രു​തം​കാ​ട്, ഉ​പ്പു​കു​ളം, പൂ​പ്പാ​റ,ക​വി​ളു​പാ​റ, വി.​ആ​ർ.​ടി.​ക​വ കോ​ള​നി, ക​ൽ​ച്ചാ​ടി, മ​യി​ലാ​ടും​പ​രു​ത, വെ​ള്ളെ​ഴു​ത്താ​ൻ​പൊ​റ്റ, എ​ല​കു​ത്താ​ൻ​പാ​റ, എ​ലാ​ക്ക്, മു​പ്പ​ൻ​ചോ​ല, പൂ​ക്കു​ണ്ട്, ആ​ന​ക്ക​ൽ, കൊ​ച്ചി​ത്തോ​ട്, പ​റ​ച്ചാ​ത്തി, ചെ​റു​നെ​ല്ലി ഉൗ​രു​ക​ളി​ലാ​ണ് മ​ഴ​ക്കെ​ടു​തി ഉ​ണ്ടാ​യ​ത്.

 

Related posts