മലന്പുഴ: വാഹന പരിശോധനയിൽ രേഖയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലംഘിച്ചെന്ന പരായിൽ മനുഷ്യാവകാശ കമ്മീഷൻ
അന്വേഷണത്തിന് ഉത്തരവിട്ടു
മലന്പുഴ പോലീസ് അകമലവാരം ആദിവാസി കോളനിയിലെ ദന്പതികളുടെ വാഹനം പിടിച്ചെടുത്ത് അവരോട് നടന്നു പോകാൻ പറഞ്ഞു വിട്ടതിനെതിരെ സാമൂഹ്യ പ്രവർത്തകൻ റെയ്മന്റ് ആന്റണി പാലക്കാട് ജില്ല പോലീസ് മേധാവി, ജില്ല കളക്ടർ എന്നിവർക്കെതിരെ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് നടപടിയെടുത്തത്.
രേഖകൾ കൊണ്ടുവന്ന് കാണിക്കാമെന്നു പറഞ്ഞങ്കിലും ഉദ്യോഗസ്ഥൻ സമ്മതിച്ചില്ലെന്നും ഇരുപത്തിമൂന്നു കിലോമീറ്റർ ദൂരം ദന്പതികൾ രാത്രി 7 മുതൽ 12 വരെ നടന്നാണു വീട്ടിലെത്തിയയത്.
പെരും മഴ കൊണ്ട് നടന്നതിനാൽ ദന്പതികൾ പനിപിടിച്ച് കിടപ്പാണെന്നും റെയ്മന്റ് ആന്റണിപരാതിയിൽ പറഞ്ഞിടുണ്ട്.പോലീസിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ചു് വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചു.